Kerala

വയനാട് ജില്ലയില്‍ 486 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.01

വയനാട് ജില്ലയില്‍ 486 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.01
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 486 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 449 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 18.01 ആണ്. 472 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 55810 ആയി. 48386 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6714 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇവരില്‍ 5159 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

വെള്ളമുണ്ട 64 പേര്‍, ബത്തേരി 49, അമ്പലവയല്‍ 47, കല്‍പ്പറ്റ 41, മേപ്പാടി 34, പനമരം 32, എടവക 30, പൂതാടി 24, മുട്ടില്‍ 23, തരിയോട് 21, തവിഞ്ഞാല്‍ 15, മീനങ്ങാടി 14, കോട്ടത്തറ, മാനന്തവാടി 12 വീതം, നെന്മേനി 10, വൈത്തിരി 8, നൂല്‍പ്പുഴ, മൂപ്പൈനാട് 7 വീതം, പടിഞ്ഞാറത്തറ 6, കണിയാമ്പറ്റ തിരുനെല്ലി 5, പൊഴുതന 4, പുല്‍പ്പള്ളി സ്വദേശികളായ രണ്ടു പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന 12 പേരും, കര്‍ണാടകയില്‍നിന്ന് വന്ന രണ്ട് പേരുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധിതരായത്.

449 പേര്‍ക്ക് രോഗമുക്തി

നെന്‍മേനി 22, തവിഞ്ഞാല്‍ 15, പടിഞ്ഞാറത്തറ 13, തരിയോട്, തൊണ്ടര്‍നാട് അഞ്ചു വീതം, കല്‍പ്പറ്റ, തിരുനെല്ലി, വെള്ളമുണ്ട നാലു വീതം, ബത്തേരി, മാനന്തവാടി, കോട്ടത്തറ 3 വീതം, അമ്പലവയല്‍, മുട്ടില്‍, മേപ്പാടി, പനമരം രണ്ടുവീതം, കണിയാമ്പറ്റ, മീനങ്ങാടി, എടവക, മൂപ്പൈനാട്, നൂല്‍പ്പുഴ, പൊഴുതന, വൈത്തിരി സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 353 പേരുമാണ് രോഗമുക്തരായത്.

1665 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1665 പേരാണ്. 2230 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 24713 പേര്‍. ഇന്ന് പുതുതായി 204 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2148 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 434618 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 433608 എണ്ണത്തിന്റെ ഫലം ലഭിച്ചു. 377798 പേര്‍ നെഗറ്റീവും 55810 പേര്‍ പോസിറ്റീവുമാണ്.

Next Story

RELATED STORIES

പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമം: ഉന്നതിയിലെ ഫയലുകള്‍ കാണാതായി, എന്‍ പ്രശാന്തിന് എതിരെ ആരോപണം      തിരുവനന്തപുരം: പട്ടികജാതിവര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനുള്ള കേരള എംപവര്‍മെന്റ് സൊസൈറ്റി (ഉന്നതി)യിലെ ഫയലുകള്‍ കാണാതായതായി റിപോര്‍ട്ട്. സാമ്പത്തിക ഇടപാടുകള്‍, പദ്ധതിനിര്‍വഹണം, പരിശീലനം, വിദേശപഠനം എന്നിവ സംബന്ധിച്ചുള്ള രേഖകള്‍, കരാറുകള്‍, ധാരണാപത്രങ്ങള്‍ തുടങ്ങിയവയാണ് കാണാതായതെന്ന് അഡീഷണല്‍ സെക്രട്ടറി ഡോ. എ ജയതിലക് മുഖ്യമന്ത്രിക്ക് നല്‍കിയ റിപോര്‍ട്ട് പറയുന്നു.   പട്ടികജാതിവര്‍ഗ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് ഉന്നതി സിഇഒ ആയിരുന്ന കാലത്താണ് ഇതെല്ലാം സംഭവിച്ചിരിക്കുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.    2023 മാര്‍ച്ച് 16ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെ ഉന്നതിയുടെ സിഇഒയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഔദ്യോഗികമായി ചുമതല കൈമാറാനോ രേഖകള്‍ കൈമാറാനോ പ്രശാന്ത് തയ്യാറായില്ല. പിന്നീട് പ്രത്യേക ഉത്തരവിലൂടെയാണ് ചുമതല നല്‍കിയത്. ഉന്നതിയിലെ രേഖകള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് നല്‍കിയെങ്കിലും പ്രധാന രേഖകളൊന്നും ലഭിച്ചില്ലെന്നാണ് അഡീഷണല്‍ സെക്രട്ടറിയുടെ റിപോര്‍ട്ട് പറയുന്നത്.

Share it