Kerala

കൊവിഡ്: ആലപ്പുഴയില്‍ കുടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

ചേര്‍ത്തല നഗരസഭ വാര്‍ഡ് 22, 24, ആലപ്പുഴ നഗരസഭ വാര്‍ഡ് 22, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, പാണാവള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

കൊവിഡ്: ആലപ്പുഴയില്‍ കുടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍
X

ആലപ്പുഴ :കൊവിഡ് വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ, ചേര്‍ത്തല നഗരസഭ വാര്‍ഡ് 22, 24, ആലപ്പുഴ നഗരസഭയിലെ വാര്‍ഡ് 22, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, പാണാവള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളില്‍ കൊവിഡ് പോസിറ്റീവ് രോഗികളും, രോഗികളുടെ പ്രൈമറി സെക്കണ്ടറി കോണ്‍ടാക്റ്റുകളും ഉള്ളതായുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപോര്‍ട്ടിനെനെ തുടര്‍ന്നാണ് കണ്ടെയ്ന്‍മെന്റ് സോണായ് പ്രഖ്യാപിച്ചത്.

അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 18, വീയപുരം ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ 9, മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മൂന്ന് , 20 എന്നി വാര്‍ഡുകള്‍, ഭരണിക്കാവ് ഗ്രാമപ്പഞ്ചാത്ത് വാര്‍ഡ് നമ്പര്‍ 12, കൃഷ്ണപുരം ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ ഒന്ന് എന്നിവ കണ്ടെയ്ന്‍മെന്റ്് സോണില്‍ നിന്ന് ഒഴിവാക്കി. കൊവിഡ് രോഗവ്യാപനം ഈ പ്രദേശങ്ങളില്‍ നിയന്ത്രണവിധേയം ആയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

Next Story

RELATED STORIES

Share it