Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 1444 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 17.39%

ജില്ലയില്‍ ഇന്ന് 1836 പേര്‍ രോഗമുക്തരായി.1405 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 1444 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 17.39%
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 1444 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1836 പേര്‍ രോഗമുക്തരായി. 17.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1405 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 258160 പേര്‍ രോഗമുക്തരായി. 15345 പേര്‍ ചികിത്സയിലുണ്ട്.

253 പേര്‍ കോവിഡ് ആശുപത്രികളിലും 2418 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 11133 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 221 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1379 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1925 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 28648 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 8303 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധനയ്ക്ക് അയച്ചത്.

ഇന്ന് ജില്ലയില്‍ 1444 നഗരസഭ , പഞ്ചായത്ത് തലത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ചുവടെ

നഗരസഭ-ആലപ്പുഴ 118,ചേര്‍ത്തല 70,ചെങ്ങന്നൂര്‍ 48,കായംകുളം 68,മാവേലിക്കര 35,ഹരിപ്പാട് 28

പഞ്ചായത്തുകള്‍-ആറാട്ടുപുഴ 11,ആല 28,അമ്പലപുഴ നോര്‍ത്ത് 5,അമ്പലപ്പുഴ സൗത്ത് 5,അരൂക്കുറ്റി 6

,അരൂര്‍ 14,ആര്യാട് 56,ഭരണിക്കാവ് 27,ബുധനൂര്‍ 6,ചമ്പക്കുളം 11,ചേന്നംപള്ളിപ്പുറം 3,ചെന്നിത്തല 6

,ചേപ്പാട് 8,ചെറിയനാട് 13,ചേര്‍ത്തല സൗത്ത് 43,ചെറുതന 5,ചെട്ടികുളങ്ങര 27,ചിങ്ങോലി 5

,ചുനക്കര 12,ദേവികുളങ്ങര 12,എടത്വ 6,എഴുപുന്ന 26,കടക്കരപ്പള്ളി 11,കൈനകരി 9,കണ്ടല്ലൂര്‍ 16

,കഞ്ഞിക്കുഴി 16,കാര്‍ത്തികപ്പള്ളി 1,കരുവാറ്റ 30,കാവാലം 4,കോടംതുരുത്ത് 14,കൃഷ്ണപുരം 21,കുമാരപുരം 4,കുത്തിയതോട് 20,മണ്ണഞ്ചേരി 63,മാന്നാര്‍ 22,മാരാരിക്കുളം നോര്‍ത്ത് 9,മാരാരിക്കുളം സൗത്ത് 20,മുഹമ്മ 12,മുളക്കുഴ 13,മുതുകുളം 7,മുട്ടാര്‍ 5,നെടുമുടി 6,നീലംപേരൂര്‍ 0,നൂറനാട് 15

,പാലമേല്‍ 12,പള്ളിപ്പാട് 6,പാണാവള്ളി 6,പാണ്ടനാട് 26,പത്തിയൂര്‍ 26,പട്ടണക്കാട് 12,പെരുമ്പളം 5,പുളിങ്കുന്ന് 3,പുലിയൂര്‍ 11,പുന്നപ്ര നോര്‍ത്ത് 12,പുന്നപ്ര സൗത്ത് 1,പുറക്കാട് 5,രാമങ്കരി 9,തകഴി 2

,തലവടി 17,തണ്ണീര്‍മുക്കം 31,തഴക്കര 28,താമരക്കുളം 24,തിരുവന്‍വണ്ടൂര്‍ 22,തൃക്കുന്നപ്പുഴ 7,തുറവൂര്‍ 25

,തെക്കേക്കര 27,തൈക്കാട്ടുശ്ശേരി 3,വള്ളികുന്നം 13,വയലാര്‍ 17,വീയപുരം 1,വെളിയനാട് 0,വെണ്മണി 72 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

ആദ്യ ഡോസ് സ്വീകരിക്കാത്തവര്‍ ആരോഗ്യ പ്രവര്‍ത്തകരെ സമീപിക്കണം

ജില്ലയില്‍ 18 വയസ്സു കഴിഞ്ഞ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ ലഭിക്കാത്തവര്‍ സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് നിര്‍ദ്ദേശമനുസരിച്ച് എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ജില്ലയിലെ സര്‍ക്കാര്‍/ സ്വകാര്യ സ്‌കൂളുകളിലെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടില്ലാത്ത അധ്യാപകരും അനധ്യാപകരും ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് അവരുടെ നിര്‍ദ്ദേശാനുസരണം കൃത്യസമയത്ത് വാക്‌സിന്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it