- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് പ്രതിരോധം: ആന്റി കൊവിഡ് ഹെല്‍ത്ത് പ്ലസ് മാറ്റുകളുമായി സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് കയര്‍ബോര്‍ഡ് സെക്രട്ടറി എം കുമാര രാജക്ക് മാറ്റുകള്‍ നല്‍കി കൊണ്ട് ഹെല്‍ത്ത് പ്ലസ് മാറ്റുകള്‍ വിപണിയിലിറക്കി. കൊവിനൊപ്പം ജീവിക്കുകയെന്നത് കയര്‍ വ്യവസായ രംഗത്തേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാറ്റുകള്‍ വിപണിയിലിറക്കുന്നതെയന്നും ഇതിലൂടെ കയര്‍ വ്യവസായ മേഖലയ്ക്ക് പിടിച്ചു നില്‍ക്കുവാന്‍ സാധിക്കുമെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു
കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ ആന്റി കോവിഡ് ഹെല്‍ത്ത് പ്ലസ് മാറ്റുകള്‍ അവതരിപ്പിക്കുന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് കയര്‍ബോര്‍ഡ് സെക്രട്ടറി എം കുമാര രാജക്ക് മാറ്റുകള്‍ നല്‍കി കൊണ്ട് ഹെല്‍ത്ത് പ്ലസ് മാറ്റുകള്‍ വിപണിയിലിറക്കി. കൊവിനൊപ്പം ജീവിക്കുകയെന്നത് കയര്‍ വ്യവസായ രംഗത്തേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാറ്റുകള്‍ വിപണിയിലിറക്കുന്നതെയന്നും ഇതിലൂടെ കയര്‍ വ്യവസായ മേഖലയ്ക്ക് പിടിച്ചു നില്‍ക്കുവാന്‍ സാധിക്കുമെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
വളര്‍ച്ചയ്ക്കുള്ള സാധ്യതയായി കൊവിഡിനെ ഉപയോഗിക്കാന്‍ സാധിക്കണം. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും പകുതി വിലയില്‍ മാറ്റുകള്‍ ലഭ്യമാക്കും. അതൊരു സേവനവുമാണ്. റിവേഴ്സ് ക്വാറന്റൈന്‍ ഘട്ടത്തില്‍ വീടുകളും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ലളിതവും പ്രകൃതിദത്തവും ചെലവുകുറഞ്ഞതുമായ മാറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കയര്‍വകുപ്പ് സെക്രട്ടറി എന്‍ പദ്മകുമാര്‍, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി കെ ദേവകുമാര്‍, മാനേജിങ് ഡയറക്ടര്‍ ജി ശ്രീകുമാര്‍, എന്‍സിആര്‍എംഐ ഡയറക്ടര്‍ ഡോ. കെ ആര്‍ അനില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
അണുനശീകരണ ലായിനി നിറച്ച ട്രേയില്‍ പ്രകൃതിദത്തനാരുകള്‍ കൊണ്ട് നിര്‍മിച്ച കയര്‍ മാറ്റുകള്‍ വെക്കുന്നു. ഇതില്‍ 2 മുതല്‍ 5 സെക്കന്റ് വരെ ചവിട്ടി കാല്‍ വൃത്തിയാക്കുമ്പോള്‍ കാലിലൂട എത്തുന്ന രോഗണുക്കള്‍ നശിക്കും. തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലെ വിദഗ്ദരും എന്‍സിആര്‍എംഐയും നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചു നിര്‍മിക്കുന്ന അണുനാശിനി ലായിനിയാണ് ഉപയോഗിക്കുന്നത്.
കയര്‍ മാറ്റ്, ട്രേ, അണുനശീകരണ ലായിനി എന്നിവ ഒരു കിറ്റായാണ് വിതരണത്തിനെത്തുക. വീടുകളിലേയും ഓഫീസുകളിലേയും ഉപയോഗത്തിന് അനുയോജ്യമായി രണ്ട് രീതിയിലുള്ള മാറ്റുകള്‍ ലഭ്യമാണ്. വീടുകളില്‍ ഉപയോഗിക്കുന്ന മാറ്റുകളില്‍ മൂന്ന് ലിറ്ററും സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതില്‍ 10 ലിറ്ററും സാനിറ്റെസിങ് സൊലൂഷ്യനാണ് ഉപയോഗിക്കുക. ഇത്തരത്തില്‍ ഏഴുദിവസം വരെ ലായനി മാറ്റതെ മാറ്റുകള്‍ ഉപയോഗിക്കാനാകും. 60 മില്ലി. ലിറ്റര്‍ സോപ്പ് ലായിനി 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം.തിരുവനന്തപുരം ശ്രീ ചിത്തിര മെഡിക്കല്‍ കോളജിലും തിരുവനന്തപുരം എന്‍സിഎംആര്‍ഐറിന്റെ പരീക്ഷണശാലയിലും നടത്തിയ ഒന്നര മാസത്തെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് മാറ്റുകള്‍ തയ്യാറാക്കിയത്.
ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ആശ്രമം വാര്‍ഡിലുള്ള 50 വീടുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്നുമുതല്‍ മാറ്റുകള്‍ ഉപയോഗിക്കും. തുടര്‍ന്ന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാകും ജൂലൈ മാസത്തോടെ വിപണിയിലെത്തുക. വിവിധ ക്വാളിറ്റിയിലും ഡിസൈനുകളിലുമുള്ള മാറ്റുകളടങ്ങിയ കിറ്റുകള്‍ 200 രൂപ മുതല്‍ ലഭ്യമാണ്. കുടുംബശ്രീയും കയര്‍ കോര്‍പ്പറേഷന്റെ വിതരണ ശൃംഖലയും മുഖേനയാണ് മാറ്റുകള്‍ വില്‍പനക്കെത്തുകയെന്നും അധികൃതര്‍ വ്യക്തമാക്കി
RELATED STORIES
സ്കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുന്നത് വിദ്യാര്‍ഥികള്‍; സര്‍ക്കാര്‍...
13 Jan 2025 7:31 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:51 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:05 AM GMTലോസ് എയ്ഞ്ചലസ് തീപിടുത്തത്തിനിടെ മോഷണം: 29 പേര് പിടിയില്‍;...
13 Jan 2025 5:40 AM GMTശശിക്കെതിരായ നീക്കത്തിന് തന്നെ പിന്തുണച്ചത് സിപിഎം ഉന്നതന്: പി വി...
13 Jan 2025 5:26 AM GMTനിലമ്പൂരില്‍ മല്‍സരിക്കില്ല; യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കും,...
13 Jan 2025 5:08 AM GMT