- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് പ്രതിരോധത്തോടൊപ്പം പദ്ധതികളുടെ പൂര്ത്തീകരണത്തിന് മുന്ഗണന നല്കും: മുഖ്യമന്ത്രി
കൊവിഡിന്റെ സാഹചര്യത്തില് സര്ക്കാര് ഓഫിസുകളുടെ പ്രവര്ത്തനങ്ങളില് ക്രമീകരണം ഏര്പ്പെടുത്തേണ്ടിവന്നിട്ടുണ്ട്. ജീവനക്കാരുടെ ഒരുഭാഗം മാത്രമേ ഓഫിസില് എത്തുന്നുളളൂ. ഒരാള് കൈകാര്യം ചെയ്യുന്ന ഫയല്, ആ ആള് ഇല്ലാത്തതുകൊണ്ട് ബന്ധപ്പെട്ടവര്ക്ക് മറുപടി ലഭിക്കാത്ത സാഹചര്യമുണ്ടാവരുത്.
കോഴിക്കോട്: കൊവിഡിനെതിരെയുളള പ്രതിരോധ നടപടികള്ക്കൊപ്പം തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിലുളള പദ്ധതികള് സമയബന്ധിതമായി പൂര്ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുന്ദമംഗലം മിനി സിവില്സ്റ്റേഷന്റെ ഉദ്ഘാടനം വീഡിയോ കോണ്ഫറന്സ് വഴി നിര്വഹിക്കുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങളുടെ സാഹചര്യത്തില് പദ്ധതി നിര്വഹണത്തില് തടസമുണ്ടാവും.
എന്നാല്, നാടിന്റെ ഭാവി ഉറപ്പാക്കുന്ന പദ്ധതികള് നടപ്പാക്കേണ്ടതുണ്ട്. കൊവിഡിനെതിരെയുളള പോരാട്ടം നടക്കുന്നതോടൊപ്പം പദ്ധതി നിര്വഹണത്തിനുളള നടപടികള്ക്ക് മുന്ഗണന നല്കും. കൊവിഡിന്റെ സാഹചര്യത്തില് സര്ക്കാര് ഓഫിസുകളുടെ പ്രവര്ത്തനങ്ങളില് ക്രമീകരണം ഏര്പ്പെടുത്തേണ്ടിവന്നിട്ടുണ്ട്. ജീവനക്കാരുടെ ഒരുഭാഗം മാത്രമേ ഓഫിസില് എത്തുന്നുളളൂ. ഒരാള് കൈകാര്യം ചെയ്യുന്ന ഫയല്, ആ ആള് ഇല്ലാത്തതുകൊണ്ട് ബന്ധപ്പെട്ടവര്ക്ക് മറുപടി ലഭിക്കാത്ത സാഹചര്യമുണ്ടാവരുത്. ഓഫിസ് നടപടികള് പരസ്പരം പങ്കിട്ട് പൂര്ത്തീകരിക്കുന്ന അവസ്ഥയുണ്ടാവണം.
കൊവിഡ് കുറച്ചുനാള് കൂടി നമ്മോടൊപ്പമുണ്ടാവും. മഹാമാരിക്കെതിരെയുളള പോരാട്ടം ഇനിയും തുടരേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള് ഇക്കാര്യത്തില് നമുക്ക് നേട്ടമുണ്ടായിട്ടുണ്ടെങ്കിലും രോഗവ്യാപനമുണ്ടെന്നത് വസ്തുതയാണ്. കൂടുതല് വ്യാപനമില്ലാതിരിക്കുകയെന്നത് പ്രധാനമാണ്. സര്ക്കാരിനൊപ്പം നാട്ടുകാരും ഒന്നിച്ചുചേര്ന്നുള്ള പ്രതിരോധം ഉണ്ടാവണം. വിഷമകരമായ സാഹചര്യങ്ങളാണെങ്കിലും ഈ സാഹചര്യങ്ങള് മനസ്സിലാക്കിക്കൊണ്ടുളള പിന്തുണ ജനങ്ങളില്നിന്ന് ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങള് പൂര്ണമായും പാലിച്ചാണ് ചടങ്ങ് നടന്നത്. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. പി ടി എ റഹിം എംഎല്എ സഹ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര് സാംബശിവറാവു, എഡിഎം രോഷ്നി നാരായണന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സുനിത പൂതക്കുഴിയില്, വൈസ് പ്രസിഡന്റ് പി ശിവദാസന് നായര്, കുന്ദമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് ലീന വാസുദേവന് തുടങ്ങിയവര് സംസാരിച്ചു. ബില്ഡിങ് ഡിവിഷന് എക്സിക്യൂട്ടീവ് എന്ജിനീയര് കെ ലേഖ റിപോര്ട്ട് അവതരിപ്പിച്ചു. ജില്ലാ- ബ്ലോക്ക് - ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികള്, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.
RELATED STORIES
നാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര് ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്...
22 Nov 2024 6:10 AM GMT