Kerala

എറണാകുളത്ത് 45 വയസിനു മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കി 13 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍

മുന്‍സിപ്പാലിറ്റികളില്‍ പിറവം നേട്ടം കൈ വരിച്ചപ്പോള്‍ മഞ്ഞപ്ര, കാഞ്ഞൂര്‍, ചെല്ലാനം, പാമ്പാക്കുട, പാലക്കുഴ, ഇലഞ്ഞി, തിരുമാറാടി, മാറാടി, ആയവനാ, വാളകം, രാമമംഗലം, വടവുകോട്, പഞ്ചായത്തുകളും 45 വയസിനു മുകളില്‍ പ്രായമുള്ള അര്‍ഹരായ എല്ലാ ആളുകള്‍ക്കും വാക്‌സിന്‍ എത്തിച്ച് പ്രതിരോധത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്

എറണാകുളത്ത് 45 വയസിനു മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കി 13 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍
X

കൊച്ചി: എറണാകുളം ജില്ലയില്‍ 45 വയസിനു മുകളിലുള്ള അര്‍ഹരായ എല്ലാ ആളുകളിലേക്കും വാക്‌സിന്‍ എത്തിച്ചു 13 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍. മുന്‍സിപ്പാലിറ്റികളില്‍ പിറവം നേട്ടം കൈ വരിച്ചപ്പോള്‍ മഞ്ഞപ്ര, കാഞ്ഞൂര്‍, ചെല്ലാനം, പാമ്പാക്കുട, പാലക്കുഴ, ഇലഞ്ഞി, തിരുമാറാടി, മാറാടി, ആയവനാ, വാളകം, രാമമംഗലം, വടവുകോട്, പഞ്ചായത്തുകളും 45 വയസിനു മുകളില്‍ പ്രായമുള്ള അര്‍ഹരായ എല്ലാ ആളുകള്‍ക്കും വാക്‌സിന്‍ എത്തിച്ച് പ്രതിരോധത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്.

മൂന്നു മാസത്തിനിടയില്‍ കൊവിഡ് പോസിറ്റീവ് ആയവര്‍, വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ സന്നദ്ധര്‍ അല്ലാത്തവര്‍ എന്നിവര്‍ ഒഴികെയുള്ളവര്‍ക്കാണ് വാക്‌സിനേഷന്‍ നടത്തിയിട്ടുള്ളത്.ആരോഗ്യ പ്രവര്‍ത്തകര്‍ ആശ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തന ഫലമാണ് എല്ലാ ആളുകള്‍ക്കും വാക്‌സിന്‍ ലഭ്യമാവാന്‍ കാരണം. വിവിധ കാംപയിനുകള്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആക്കാന്‍ സഹായകമായിട്ടുണ്ട്.

ഗര്‍ഭിണികള്‍ക്കായി മാതൃകവചം, സാങ്കേതിക പരിജ്ഞാനം കുറഞ്ഞവര്‍ക്കായുള്ള വേവ് കാംപയിന്‍,എസ് സി, എസ് ടി കോളനികള്‍, പാലിയേറ്റിവ് രോഗികള്‍, എന്നിവര്‍ക്കായി പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിച്ചിരുന്നു. വാര്‍ഡ് തലത്തില്‍ ആശ പ്രവര്‍ത്തകരുടെ സഹായത്തോടെ 45 വയസിനു മുകളില്‍ ഉള്ള ആളുകളെ കണ്ടെത്തി വാക്‌സിനേഷന്‍ നടപടികള്‍ക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

Next Story

RELATED STORIES

Share it