Kerala

കൊവിഡ്: എറണാകുളം ജില്ലയില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ 10 ലക്ഷം കടന്നു

29ാം തീയതി വരെ 7,84,416 ആളുകള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്റ ആദ്യ ഡോസും 2,25,735 ആളുകള്‍ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 10,10,151 ആളുകള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

കൊവിഡ്: എറണാകുളം ജില്ലയില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ 10 ലക്ഷം കടന്നു
X

കൊച്ചി:എറണാകുളം ജില്ലയില്‍ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ പുരോഗമിക്കുന്നു.ജില്ലയില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നതായി അധികൃതര്‍ അറിയിച്ചു.29ാം തീയതി വരെ 7,84,416 ആളുകള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്റ ആദ്യ ഡോസും 2,25,735 ആളുകള്‍ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 10,10,151 ആളുകള്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു.

സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും 7,01,739 ആളുകളും സ്വകാര്യ ആശുപത്രികളില്‍ നിന്നും 3,08,412 ആളുകളും വാക്‌സിന്‍ സ്വീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരില്‍ 58,744 ആളുകള്‍ രണ്ട് ഡോസ് വാക്‌സിനും 75,463 പേര്‍ ആദ്യ ഡോസ് വാക്‌സിനും എടുത്തു. കൊവിഡ് മുന്നണി പ്രവര്‍ത്തകരില്‍ 30,225 ആളുകള്‍ രണ്ട് ഡോസ് വാക്‌സിനും 51,360 ആളുകള്‍ ആദ്യ ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവരില്‍ 16,987 ആളുകളാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്.ഒരാള്‍ രണ്ട് ഡോസും സ്വീകരിച്ചു.

45 നും 59 നും ഇടയില്‍ പ്രായമുള്ളവരില്‍ 2,53,342 ആളുകള്‍ ആദ്യ ഡോസും 32,187 ആളുകള്‍ രണ്ടാം ഡോസും എടുത്തു. 60 ന് മുകളില്‍ പ്രായമുള്ളവരില്‍ 3,87,265 ആളുകള്‍ ആദ്യ ഡോസും 1,04,578 ആളുകള്‍ രണ്ട് ഡോസും സ്വീകരിച്ചു. ജില്ലയില്‍ ഇതുവരെ 7,20,640 ആളുകള്‍ക്ക് കൊവി ഷീല്‍ഡിന്റെ ആദ്യ ഡോസും 2,00,306 ആളുകള്‍ക്ക് രണ്ട് ഡോസും നല്‍കി. കോവാക്‌സിന്‍ 63,776 ആളുകള്‍ ആദ്യ ഡോസും 25,429 ആളുകള്‍ രണ്ട് ഡോസും സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it