Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1197 പേര്‍ക്ക് കൊവിഡ്;1082 പേര്‍ക്ക് രോഗമുക്തി

936 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കം വഴിയാണ്.252 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍,ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍,ആറ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയില്‍ ഇന്ന് 1197 പേര്‍ക്ക് കൊവിഡ്;1082 പേര്‍ക്ക് രോഗമുക്തി
X

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 1197 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 936 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കം വഴിയാണ്.252 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍,ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍,ആറ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു കൂടി ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ഇന്ന് 1082 പേര്‍ രോഗ മുക്തി നേടി.

കൂവപ്പടി- 40,കുമ്പളങ്ങി-32,കിഴക്കമ്പലം -31,ശ്രീമൂലനഗരം-29,നെല്ലിക്കുഴി-28,ചേരാനല്ലൂര്‍-25,കലൂര്‍-24,വാരപ്പെട്ടി-24,കടവന്ത്ര-23,തൃക്കാക്കര -23,നെടുമ്പാശ്ശേരി-23,തൃപ്പൂണിത്തുറ-22,രായമംഗലം-22,പള്ളുരുത്തി-21,മൂക്കന്നൂര്‍-21,ഇടപ്പള്ളി-20,മരട്-19,മുടക്കുഴ -19,വരാപ്പുഴ-19,കടുങ്ങല്ലൂര്‍- 18,പെരുമ്പാവൂര്‍-18,എളംകുന്നപ്പുഴ- 17,ഏലൂര്‍ -17,കാലടി-17,ചെല്ലാനം - 17,ഞാറക്കല്‍-17,കറുകുറ്റി-16,കോതമംഗലം-16,ചെങ്ങമനാട്-16,ഫോര്‍ട്ട് കൊച്ചി- 16,അങ്കമാലി-15,കളമശ്ശേരി-15,കവളങ്ങാട്-14,നായരമ്പലം-14,ആമ്പല്ലൂര്‍- 13,ഉദയംപേരൂര്‍-13,കീഴ്മാട്-13,ആലങ്ങാട്-12,കരുമാലൂര്‍-12,കാഞ്ഞൂര്‍ -12,കോട്ടുവള്ളി-12,തേവര-12,മലയാറ്റൂര്‍ നീലീശ്വരം-12,മുണ്ടംവേലി-12,വടവുകോട്-12,കടമക്കുടി-11,പിറവം -11,പുത്തന്‍വേലിക്കര-11,വൈറ്റില-11,ഇടക്കൊച്ചി-10,പാലാരിവട്ടം-10,ചോറ്റാനിക്കര-9,പച്ചാളം-9,പള്ളിപ്പുറം -9,പായിപ്ര -9,എടക്കാട്ടുവയല്‍ -8,തിരുവാണിയൂര്‍- 8,കീരംപാറ-7,കുന്നുകര-7,കുമ്പളം- 7,ചൂര്‍ണ്ണിക്കര -7,തമ്മനം-7,മഞ്ഞള്ളൂര്‍-7,മട്ടാഞ്ചേരി-7,മൂവാറ്റുപുഴ-7,വടക്കേക്കര-7,വാഴക്കുളം -7,അയ്യപ്പന്‍കാവ്-6,കുഴിപ്പള്ളി -6,തോപ്പുംപടി-6,പിണ്ടിമന-6,ആരക്കുഴ-5,എടത്തല 5,കരുവേലിപ്പടി-5,ചേന്ദമംഗലം- 5,പൈങ്ങോട്ടൂര്‍-5,മുളന്തുരുത്തി-5,വെങ്ങോല-5,അതിഥി തൊഴിലാളി-10 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ഇതു കൂടാതെ കൂത്താട്ടുകുളം, കോട്ടപ്പടി, തിരുമാറാടി, പനമ്പള്ളി നഗര്‍, മുളവുകാട്, വെണ്ണല, വേങ്ങൂര്‍, അയ്യമ്പുഴ, അശമന്നൂര്‍, ആയവന, ഇലഞ്ഞി, ഒക്കല്‍, കുന്നത്തുനാട്, തുറവൂര്‍, പാറക്കടവ്, പോണേക്കര, മഴുവന്നൂര്‍, വടുതല, ആലുവ, ആവോലി, എടവനക്കാട്, എളമക്കര, കുട്ടമ്പുഴ, പാമ്പാക്കുട, പൂണിത്തുറ, രാമമംഗലം, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, ഏഴിക്കര, കല്ലൂര്‍ക്കാട്, ചിറ്റാറ്റുകര, നോര്‍ത്തുപറവൂര്‍, പല്ലാരിമംഗലം, മണീട്, മാറാടി, വാളകം എന്നിവടങ്ങളില്‍ അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് 1305 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1695 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29265 ആണ്. ഇതില്‍ 27798 പേര്‍ വീടുകളിലും 65 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1402 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 311 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 278 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.12329 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ്- 223,പി വി എസ് - 55,ജി എച്ച് ,സ്വകാര്യ ആശുപത്രികള്‍ - 1039,എഫ് എല്‍ റ്റി സികള്‍ -703,എസ് എല്‍ റ്റി സി കള്‍-124,വീടുകള്‍- 8908എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 7918 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it