- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 351 പേര്‍ക്ക് കൊവിഡ്
338 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.സമ്പര്‍ക്കം വഴി ഇന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതു കൂടാതെ ഐ എന്‍ എച്ച് എസിലെ 14 പേര്‍ക്കം ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 351 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 338 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.ഇതില്‍ ആറു പേര്‍ ബീഹാര്‍ സ്വദേശികളും രണ്ടു പേര്‍ ഒഡീഷ സ്വദേശികളും, രണ്ടു പേര്‍ ബംഗളുരുവില്‍ നിന്ന് എത്തിയ കടുങ്ങല്ലൂര്‍ സ്വദേശികളും, മൂന്നു പേര്‍ തമിഴ്‌നാട്,കര്‍ണാടക,മഹാരാഷ്ട്ര എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.സമ്പര്‍ക്കം വഴി ഇന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതു കൂടാതെ ഐ എന്‍ എച്ച് എസിലെ 14 പേര്‍ക്കം ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലയില്‍ വീണ്ടും രോഗ വ്യാപനം വര്‍ധിക്കുന്നതായിട്ടാണ് ഇന്നത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഫോര്‍ട് കൊച്ചിയില്‍ 23 പേര്‍ക്കും മട്ടാഞ്ചേരിയില്‍ 12 പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
അശമന്നൂര്‍ -4, ആയവന-6,ആലങ്ങാട്-3, ഇടക്കൊച്ചി -2,ഇടപ്പള്ളി-2,എടത്തല-4,എറണാകുളം-6,എളമക്കര-4,ഏരൂര്‍-2,ഏലൂര്‍ -7,കടവന്ത്ര-3,കടുങ്ങലൂര്‍-9,കരുമാലൂര്‍-5,കരുവേലിപ്പടി -2,കലൂര്‍-5,കളമശ്ശേരി -3,കവളങ്ങാട് -2,കാലടി-2,കിഴക്കമ്പലം-3, കീഴ്മാട്-5,കുന്നത്തുനാട്-2,കുന്നുകര-2,കുമ്പളം-8,കുമ്പളങ്ങി -6,കുഴുപ്പിള്ളി-2,കൂവപ്പടി-5,കോടനാട് -2, കോതമംഗലം -2,ചളിക്കവട്ടം-5,ചിറ്റാറ്റുകര-4, ചൂര്‍ണിക്കര-12,ചേന്ദമംഗലം-2, ചേരാനല്ലൂര്‍-9,ജാര്‍ഖണ്ഡ്-2,ഞാറക്കല്‍-2,തിരുവാണിയൂര്‍-3,തൃക്കാക്കര-7,തൃപ്പുണിത്തുറ-6,നെല്ലിക്കുഴി -4,നോര്‍ത്ത് പറവൂര്‍-8,പച്ചാളം-2,പള്ളിപ്പുറം-6,പള്ളുരുത്തി -11,പാമ്പാക്കുട-6,പൂതൃക്ക-4,പെരുമ്പാവൂര്‍ -5,മഞ്ഞപ്ര -2,മൂവാറ്റുപുഴ-2,രാമമംഗലം-4,വടക്കേക്കര-2, വടവുകോട് പുത്തന്‍ കുരിശ്-4,വടുതല -4,വരാപ്പുഴ-2,വാരപ്പെട്ടി-5,വെങ്ങോല-7,വെണ്ണല -3,വൈറ്റില-3, ശ്രീമൂലനഗരം-7 എന്നിങ്ങനെ സമ്പര്‍ക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ മൂന്നു ആലപ്പുഴ സ്വദേശികള്‍ക്കും,രണ്ട് ഒഡിഷ സ്വദേശികള്‍ക്കും,രണ്ട് ബീഹാര്‍ സ്വദേശികള്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ആമ്പല്ലൂര്‍ സ്വദേശിനി,ഇടുക്കി സ്വദേശിനി,ഇലഞ്ഞി സ്വദേശിനി,ഉദയംപേരൂര്‍ സ്വദേശി,എളങ്കുന്നപ്പുഴ സ്വദേശി,ഒക്കല്‍ സ്വദേശി,കടമക്കുടി സ്വദേശിനി,കോട്ടുവള്ളി സ്വദേശി,ചെങ്ങമനാട് സ്വദേശി, തമിഴ്‌നാട് സ്വദേശി,തുറവൂര്‍ സ്വദേശിനി,തൃശൂര്‍ സ്വദേശി,തോപ്പുംപടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശി,നെടുമ്പാശ്ശേരി സ്വദേശിനി,പനമ്പള്ളി നഗറില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശി,പല്ലാരിമംഗലം സ്വദേശിനി,പാണ്ടിക്കുടി സ്വദേശി,പെരുമ്പടപ്പ് സ്വദേശി,പൊന്നുരുന്നി സ്വദേശി,പോലീസ് ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശി,മുടക്കുഴ സ്വദേശിനി,മരട് സ്വദേശി,മലയാറ്റൂര്‍ നീലീശ്വരം സ്വദേശി,മാറാടി സ്വദേശി,മൂക്കന്നൂര്‍ സ്വദേശിനി,വങ്ങൂര്‍ സ്വദേശിനി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇന്ന് 189 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 185 പേര്‍ എറണാകുളം ജില്ലക്കാരും 3 പേര്‍ മറ്റ് ജില്ലകളില്‍ നിന്നുള്ളവരും ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നുമാണ്.ഇന്ന് 816 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1835 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 20970 ആണ്. ഇതില്‍ 18778 പേര്‍ വീടുകളിലും 127 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 2065 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 246പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 181പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 3580 ആണ്. ഇതില്‍ രോഗം സ്ഥിരീകരിച്ചു വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 1330 ആണ്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 1867 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1204 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ഇനി 1372 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2783 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
RELATED STORIES
ഐഎസ്എല്‍; ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍; ഇന്‍ജുറി ടൈമില്‍ വിജയ ഗോളുമായി ...
13 Jan 2025 5:59 PM GMTരാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ഇന്ത്യക്ക് യഥാര്‍ഥ സ്വാതന്ത്ര്യം...
13 Jan 2025 5:31 PM GMTയുവതി വീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍
13 Jan 2025 4:28 PM GMTഎന്തുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്? വിശദീകരിച്ച് പി വി അന്‍വറിന്റെ...
13 Jan 2025 4:20 PM GMTകോഴിക്കോട് അഴിയൂര്‍ പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍
13 Jan 2025 4:11 PM GMTവയോധികനെ പലക കൊണ്ട് അടിച്ചുകൊന്നു
13 Jan 2025 3:28 PM GMT