Kerala

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം തീവ്രം ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40.71 %

ഇന്ന് 4013 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.3966 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.34 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം തീവ്രം ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40.71 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം തീവ്രമാകുന്നു.ജില്ലയില്‍ ഇന്ന് 4013 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.40.71 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.3966 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.34 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.ഇന്ന് 2468 പേര്‍ രോഗ മുക്തി നേടി.4974 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.

നിരീക്ഷണ കാലയളവ് അവസാനിച്ച 1683 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29320 ആണ്. 21613 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 9858 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 20903 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്.

ഇതില്‍ 8861 ആദ്യ ഡോസും, 7111 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 13333 ഡോസും, 7760 ഡോസ് കൊവാക്‌സിനും 10 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 4931 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 26101 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി.

Next Story

RELATED STORIES

Share it