- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: എറണാകുളത്ത് നടപടികള്‍ കടുപ്പിച്ചു; കൂടുതല്‍ മേഖല കണ്ടെയ്മന്റ് സോണുകളാക്കി
ചെല്ലാനം മാര്‍ക്കറ്റിന് പിന്നാലെ മുനമ്പം ഫിഷിംഗ് ഹാര്‍ബറും മാര്‍ക്കറ്റും അടച്ചു.വിവിധ ഗ്രാമപ്പഞ്ചായത്തുകളില്‍ ഏഴു മേഖലകള്‍ കൂടി കണ്ടെയ്ന്മെന്റ് സോണുകളക്കി.പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 21, 22 വാര്‍ഡുകളും 3ാം വാര്‍ഡിലെ മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍, മാര്‍ക്കറ്റ്, എടത്തല ഗ്രാമപഞ്ചായത്തിലെ 13, 4 വാര്‍ഡുകളും കീഴ്മാട് ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡുമാണ് പുതുതായു കണ്ടയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചരിക്കുന്നത്.
കൊച്ചി: എറണാകുളത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചതിനു പിന്നാലെ ജില്ലയില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ കടുപ്പിച്ച് പോലിസും ആരോഗ്യവകുപ്പു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണുകളാക്കി. ചെല്ലാനം മാര്‍ക്കറ്റിന് പിന്നാലെ മുനമ്പം ഫിഷിംഗ് ഹാര്‍ബറും മാര്‍ക്കറ്റും അടച്ചു.വിവിധ ഗ്രാമപ്പഞ്ചായത്തുകളില്‍ ഏഴു മേഖലകള്‍ കൂടി കണ്ടെയ്ന്മെന്റ് സോണുകളക്കി.പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 21, 22 വാര്‍ഡുകളും 3ാം വാര്‍ഡിലെ മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍, മാര്‍ക്കറ്റ്, എടത്തല ഗ്രാമപഞ്ചായത്തിലെ 13, 4 വാര്‍ഡുകളും കീഴ്മാട് ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡുമാണ് പുതുതായു കണ്ടയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചരിക്കുന്നത്.
കണ്ടെയ്മന്റ് സോണുകളില്‍ യാതൊരു വിധത്തിലുള്ള ഇളവുകളും ഉണ്ടായിരിക്കില്ലെന്ന് ഇന്‍സിഡിന്റ് കമാന്‍ഡറും ഫോര്‍ട്ട് കൊച്ചി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമായ സ്നേഹില്‍കുമാര്‍ സിംങ് അറിയിച്ചു.അവശ്യസര്‍വീസ് മാത്രമെ അനുവദിക്കു.വാഹന ഗതാഗതത്തിനു കര്‍ശന നിയന്ത്രണമുണ്ട്.കഴിഞ്ഞ ദിവസം എറണാകുളം മാര്‍ക്കറ്റ് അടക്കമുള്ള മേഖല,കൊച്ചി കോര്‍പറേഷനിലെ 43,44,46,55,56 ഡിവിഷനുകള്‍,പറവൂര്‍ നഗരസഭയിലെ എട്ടാംവാര്‍ഡ്,കടുങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാര്‍ഡ്,തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ 28ാംവാര്‍ഡ് എന്നിവ ഈ മാസം നാലിന് അര്‍ധ രാത്രിമുതല്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിന്നു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പോലിസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കും മാസ്ക് ധരിക്കാത്തവര്‍ക്കും എതിരെ പോലിസ് നടപടികള്‍ ശക്തമാക്കിയിട്ടുണ്. സാമൂഹിക അകലം പാലിക്കപ്പെടാത്ത വ്യാപാര സ്ഥാനങ്ങള്‍ക്കെതിരെയും പോലിസ് നടപടിയാരംഭിച്ചു.
എറണാകുളം മെഡിക്കല്‍ കോളജില്‍ കോവിഡ് ചികില്‍സയിലായിരുന്ന തോപ്പുംപടി സ്വദേശി യൂസഫ് സൈഫുദ്ദീന് (65) ആണ് ഇന്നലെ രാത്രിയില്‍ മരിച്ചത്.ജൂണ്‍ 28ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ദീര്‍ഘനാളായി പ്രമേഹത്തിനു ചികില്‍സയില്‍ ആയിരുന്നു. ശ്വാസകോശത്തില്‍ ന്യൂമോണിയ സാരമായി ബാധിച്ചിട്ടുള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ 28 മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ശ്വസനസഹായിയുടെ സഹായത്തോടെ ചികില്‍യിലായിരുന്നു.ന്യൂമോണിയ വ്യാപിക്കുകയും വൃക്കകളുടെ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കു കയും ചെയ്തതോടെ നില അതീവ ഗുരുതരമാകുകയം ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നുവെന്നാണ് എറണാകളം മെഡിക്കല്‍ കോളജ് അധികൃതര്‍ നല്കുന്ന വിശദീകരരണം. എറണാകുളത്ത് രണ്ടാമത്തെ മരണമാണ് ഇന്നലെ രാത്രിയില്‍ ഉണ്ടായിരിക്കുന്നത്. എതാനും നാളുകള്‍ക്ക് മുമ്പ് മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. സംസ്ഥാനത്തെ തന്നെ ആദ്യ കൊവിഡ് മരണമായിരുന്നു അന്ന് സംഭവിച്ചത്.
RELATED STORIES
നാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTകലാപം; മണിപ്പൂരിലെ ഏഴ് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ഡാറ്റ...
21 Nov 2024 5:56 AM GMTമഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബിജെപി മുന്നിലെന്ന് എക്സിറ്റ് പോൾ പ്രവചനം
20 Nov 2024 2:21 PM GMTമഹാരാഷ്ട്രയിലെ രാജുരാ നിയോജക മണ്ഡലത്തില്‍നിന്ന് 60 ലക്ഷം രൂപ പിടികൂടി...
20 Nov 2024 9:00 AM GMTപ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ വി ടി രാജശേഖർ അന്തരിച്ചു
20 Nov 2024 7:18 AM GMT