Kerala

കൊവിഡ്; പ്രതിഫലം കുറയ്ക്കണമെന്ന് സിനിമാ നിര്‍മാതാക്കള്‍; അനുകൂല നിലപാടുമായി താരസംഘടന

നിര്‍മാതാക്കളുടെ ആവശ്യത്തോട് സഹകരിക്കാന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗം തീരുമാനിച്ചു. നിര്‍മാതാക്കളുടെ ആവശ്യത്തോട് താരങ്ങള്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും കത്തയച്ചതായി അമ്മ ജനറല്‍ സെക്ട്രട്ടറി ഇടവേള ബാബു തേജസ് ന്യൂസിനോട് പറഞ്ഞു.നിര്‍മാതാക്കളുടെ ആവശ്യത്തിനോട് സഹകരിക്കാന്‍ തയാറാണെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യുസേഴ്‌സ് അസോസിയേഷനും കത്തയച്ചു

കൊവിഡ്; പ്രതിഫലം കുറയ്ക്കണമെന്ന് സിനിമാ നിര്‍മാതാക്കള്‍; അനുകൂല നിലപാടുമായി താരസംഘടന
X

കൊച്ചി:കൊവിഡിന്റെ പശ്ചാത്തലത്തില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന സിനിമാ നിര്‍മാതാക്കളുടെ ആവശ്യത്തിന് അനൂകൂല നിലപാടുമായി താരസംഘടനയായ അമ്മ.നിര്‍മാതാക്കളുടെ ആവശ്യത്തോട് സഹകരിക്കാന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗം തീരുമാനിച്ചു. നിര്‍മാതാക്കളുടെ ആവശ്യത്തോട് താരങ്ങള്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും കത്തയച്ചതായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു തേജസ് ന്യൂസിനോട് പറഞ്ഞു.നിര്‍മാതാക്കളുടെ ആവശ്യത്തിനോട് സഹകരിക്കാന്‍ തയാറാണെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യുസേഴ്‌സ് അസോസിയേഷനും കത്തയച്ചു.

സിനിമയുടെ പ്രതിഫല കാര്യത്തില്‍ നിര്‍മാതാവും ആര്‍ടിസ്റ്റും തമ്മിലാണ് കരാറില്‍ ഏര്‍പ്പെടുന്നത്.പ്രതിഫലം കുറച്ചു നല്‍കിയിട്ടുണ്ടെങ്കിലും കൂട്ടി നല്‍കിയിട്ടുണ്ടെങ്കിലും അമ്മ സംഘടനയുമായി ചര്‍ച്ച ചെയ്തിട്ടല്ല ചെയ്തിരിക്കുന്നത്.എന്നിരുന്നാലും ഇപ്പോഴത്തെ അവസ്ഥയില്‍ അംഗങ്ങള്‍ നിര്‍മാതാക്കളോട് സഹകരിക്കണമെന്നാണ് സംഘടന നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ എന്തു നിലപാട് സ്വീകരിക്കണമെന്നത് താരങ്ങളുടെ സ്വാതന്ത്ര്യത്തില്‍പെട്ടതാണ്.അതല്ലാതെ നിങ്ങള്‍ ഇത്ര പണമേ വാങ്ങാന്‍ പാടുള്ളുവെന്ന് നിഷ്‌കര്‍ഷിക്കാനുള്ള അധികാരം അമ്മ സംഘടനയ്ക്കില്ലെന്നും ഇടവേള ബാബു പറഞ്ഞു.നിലവിലെ സാഹചര്യത്തില്‍ പുതിയ സിനിമകളില്‍ അഭിനയിക്കരുതെന്ന് പറയാനും അവരുടെ ജോലി തടയാനും സംഘടനയ്ക്ക് അധികാരമില്ല.പുതിയ സിനിമകളുടെ റിലീംസിംഗിന്റെ കാര്യത്തില്‍ തീരുമാനം പറയാനും അമ്മ സംഘടനയ്ക്ക് റോളില്ലെന്നും ഇടവേള ബാബു പറഞ്ഞു.

Next Story

RELATED STORIES

Share it