- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ അഞ്ചുപേര്‍ക്ക് കൂടി കൊവിഡ്; രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ്
വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുത്.
മലപ്പുറം: ജില്ലയില്‍ അഞ്ചുപേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് 22ന് ദുബയില്‍നിന്ന് കരിപ്പൂരിലെത്തിയ കുറ്റിപ്പുറം നടുവട്ടം രാങ്ങാട്ടൂര്‍ സ്വദേശി 23 കാരന്, മെയ് 19 ന് റിയാദില്‍നിന്ന് കരിപ്പൂരിലെത്തിയവരായ തിരൂരങ്ങാടി മമ്പുറം സ്വദേശി 49 കാരന്, എടക്കര മൂത്തേടം സ്വദേശി 36 കാരന്, മെയ് 17 ന് അബുദബിയില്നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ എടവണ്ണ പത്തപ്പിരിയം ചെരങ്ങാട്ടുപൊയില്‍ സ്വദേശി 25 കാരന്, ബംഗളൂരുവില്‍നിന്ന് മെയ് 14ന് നാട്ടിലെത്തിയ ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശി 52 കാരന് എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍ എം മെഹറലി അറിയിച്ചു.
ഇവര്‍ക്കു പുറമെ മെയ് 26ന് കുവൈത്തില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയവരായ ഇടുക്കി മൂന്നാര്‍ സൂര്യനെല്ലി ബിഎല്‍ റാം സ്വദേശി 28 കാരന്, തൃശൂര്‍ കൈപ്പമംഗലം- 19 സ്വദേശി 32 കാരന്, തുരുവനന്തപുരം കഠിനംകുളം പുത്തന്‍തോപ്പ് സ്വദേശി 40 കാരന്, മെയ് 26ന് അബൂദബിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ പാലക്കാട് പട്ടാമ്പി തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി 22 കാരന് എന്നിവര്‍ക്കും രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡില്‍ താമസിക്കുന്ന എയര്‍ ഇന്ത്യ ജീവനക്കാരിയായ പൂനെ സ്വദേശിനി 24 കാരിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ വീടുകളില്‍ പൊതുസമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483- 2737858, 2737857, 2733251, 2733252, 2733253.
RELATED STORIES
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMT