- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ നാലുപേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 51 ആയി
ഖത്തറില്‍നിന്നെത്തിയ നിറമരുതൂര്‍ ജനതാ ബസാര്‍ സ്വദേശി 42 കാരന്‍, അബൂദബിയില്‍നിന്നെത്തിയവരായ എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സ്വദേശി 52 കാരന്‍, പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി 34 കാരന്‍, ഏലംകുളം പാലക്കുളം സ്വദേശി 41 വയസുള്ള വനിത എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍ എം മെഹറലി അറിയിച്ചു.
മലപ്പുറം: ജില്ലയില്‍ നാല് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഖത്തറില്‍നിന്നെത്തിയ നിറമരുതൂര്‍ ജനതാ ബസാര്‍ സ്വദേശി 42 കാരന്‍, അബൂദബിയില്‍നിന്നെത്തിയവരായ എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സ്വദേശി 52 കാരന്‍, പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി 34 കാരന്‍, ഏലംകുളം പാലക്കുളം സ്വദേശി 41 വയസുള്ള വനിത എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍ എം മെഹറലി അറിയിച്ചു. ഇവരില്‍ മൂന്നുപേര്‍ കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും നിറമരുതൂര്‍ ജനതാബസാര്‍ സ്വദേശി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഐസൊലേഷനിലാണ്.
നേരത്തെ ആരോഗ്യപ്രശ്നങ്ങളുള്ള നിറമരുതൂര്‍ ജനതാ ബസാര്‍ സ്വദേശി തുടര്‍ ചികില്‍സയ്ക്കായി നാട്ടിലെത്തിയതായിരുന്നു.
മെയ് ഒമ്പതിന് ഖത്തറില്‍നിന്നുള്ള ഐഎക്‌സ്- 476 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മെയ് 10 ന് പുലര്‍ച്ചെ രണ്ടുമണിക്ക് കൊച്ചി വിമാനത്താവളത്തിലെത്തി. പരിശോധനകള്‍ക്കുശേഷം കോഴിക്കോട് സര്‍വകലാശാല ഇന്റര്‍നാഷണല്‍ ഹോസറ്റലിലെ കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ച ശേഷം ആരേഗ്യപരിശോധനകള്‍ക്കായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കായി മെയ് 16 ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ച് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു.
മറ്റ് മൂന്നുപേരും അബൂദബിയില്‍നിന്ന് മെയ് 16ന് പുലര്‍ച്ചെ രണ്ടുമണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഐഎക്‌സ്- 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ്. ഇവരില്‍ എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സ്വദേശിയെ വിമാനത്താവളത്തില്‍വച്ചുതന്നെ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്യയ്ക്കും അമ്മയ്ക്കും മകള്‍ക്കുമൊപ്പമാണ് പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി തിരിച്ചെത്തിയത്.
വിമാനത്താവളത്തിലെ പരിശോധനകള്‍ക്കുശേഷം ഇവര്‍ സ്വന്തം വീട്ടിലേയ്ക്കുമടങ്ങി ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിഞ്ഞു. രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ മെയ് 18ന് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏലംകുളം പാലത്തോള്‍ സ്വദേശിക്ക് വിമാനത്താവളത്തില്‍നിന്ന് മലപ്പുറത്തെ ശിക്ഷക് സദനിലെ കൊവിഡ് കെയര്‍ സെന്ററിലെത്തി പ്രത്യേക നിരീക്ഷണത്തിലായിരുന്നു. മെയ് 18ന് രോഗലക്ഷണങ്ങള്‍ കണ്ടതോടെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെഎണ്ണം 51 ആയി. 29 പേര്‍ രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികില്‍സയില്‍ കഴിയുന്നു. മഞ്ചേരിയില്‍ ചികില്‍സയിലുള്ള ഒരാള്‍ ആലപ്പുഴ സ്വദേശിനിയാണ്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ സ്വന്തം വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും വേണം.
വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483- 2737858, 2737857, 2733251, 2733252, 2733253.
RELATED STORIES
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര്‍ കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMT