Kerala

കൊവിഡ്; തെക്കന്‍ ജില്ലകളില്‍ കുടുങ്ങിയ കെഎസ്ഇബി ജീവനക്കാരെ ജോലിസ്ഥലത്തെത്തിച്ചു

കൊവിഡ്; തെക്കന്‍ ജില്ലകളില്‍ കുടുങ്ങിയ കെഎസ്ഇബി ജീവനക്കാരെ ജോലിസ്ഥലത്തെത്തിച്ചു
X

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള യാത്രാവിലക്ക് കാരണം തെക്കന്‍ ജില്ലകളില്‍ കുടുങ്ങിപ്പോയ ജീവനക്കാരെ അവരുടെ വടക്കന്‍ കേരളത്തിലെ ജോലി സ്ഥലങ്ങളില്‍ എത്തിക്കാനുള്ള നടപടിയുമായി കെഎസ്ഇബി രംഗത്ത്. തിരുവനന്തപുരം-6, കൊല്ലം-3, ആലപ്പുഴ-1, പത്തനംതിട്ട-1 എന്നിങ്ങനെ ആകെ 11 കെഎസ്ആര്‍ടിസി ബസുകളാണ് ഏര്‍പ്പാട് ചെയ്തിട്ടുണ്ടായിരുന്നത്. ഇന്നലെ രാത്രി 8 ഓടെ ബസുകള്‍ വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ നിന്നു പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചയോടെ എല്ലാ ബസുകളും ലക്ഷ്യ സ്ഥാനങ്ങളിലെത്തി. 316 കെഎസ്ഇ ബി ജീവനക്കാരാണ് സ്വന്തം തൊഴിലിടങ്ങളിലേക്ക് ഇപ്രകാരം തിരികെയെത്തുക. ജില്ലാ അതിര്‍ത്തികള്‍ കടന്നുപോവാനുള്ള പോലിസിന്റെ പ്രത്യേക അനുമതിയും കെഎസ്ഇബി ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടറുടെ ആവശ്യപ്രകാരം നല്‍കിയിരുന്നു. വടക്കന്‍ കേരളത്തിലെ വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി സഹായകമാവുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍.


Next Story

RELATED STORIES

Share it