- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ്; കൊവിഡ് പരിശോധനയും വിപുലപ്പെടുത്തും
ഓണക്കാലത്തെ ഗതാഗത കുരുക്കും, ജനതിരക്കും ഒഴിവാക്കുവാന്‍ ട്രാഫിക് പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തും. മാര്‍ക്കറ്റ്, ബ്രോഡ് വേ ഭാഗത്തേക്ക് പ്രവേശനവും പുറത്തേക്കുളള കവാടവും വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തി നിയന്ത്രിക്കുംകൊച്ചി മേയര്‍, എംഎല്‍എ, ജില്ലാ കലക്ടര്‍, പോലിസ് കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത കൊച്ചിയിലെ പ്രധാന വ്യാപാരി സംഘടനകളുടെ യോഗത്തിലാണ് തീരുമാനം
കൊച്ചി: ഓണത്തിനു മുന്നോടിയായി എറണാകുളം മാര്‍ക്കറ്റും, ബ്രേഡ് വേ യും കേന്ദ്രീകരിച്ച് കൊവിഡ് പരിശോധന വിപുലപ്പെടുത്താനും നഗരത്തിലെ മാര്‍ക്കറ്റിലെയും സ്ഥാപനങ്ങളിലെയും എല്ലാ തൊഴിലാളികളെയും ചുമട്ട് തൊഴിലാളികളെയും കൊവിഡ് പരിശോധന നടത്താനും തീരുമാനം.കൊച്ചി മേയര്‍, എംഎല്‍എ, ജില്ലാ കലക്ടര്‍, പോലിസ് കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത കൊച്ചിയിലെ പ്രധാന വ്യാപാരി സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരം കഴിഞ്ഞദിവസം സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരുന്നു. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ് കൊച്ചി. വ്യാപാര വാണിജ്യപ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനപ്പടുത്തി ജീവിക്കുന്ന കച്ചവടക്കാരും തൊഴിലാളികളുമാണ് നഗരത്തിന്റെ കരുത്ത്. ഓണം വരാനിരിക്കുന്ന ഘട്ടത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ അനന്തമായി അടച്ചിടുന്നത് കേരളത്തിന്റെ സമ്പദ്ഘടനയെയും, നഗര ജീവിതത്തെയും പ്രതികൂലമായി ബാധിക്കും. ഇതു മനസ്സിലാക്കി ശക്തമായി ഇടപെടുന്നതിന്റെ ഭാഗമായിട്ടാണ് യോഗം വിളിച്ചതെന്ന് മേയര്‍ അഡ്വ.എം അനില്‍കുമാര്‍ പറഞ്ഞു.
തിങ്കളാഴ്ച മുതല്‍ മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍, ചുമട്ട് തൊഴിലാളികള്‍ എന്നിവര്‍ക്കുമായി മാത്രം 2000 പേരുടെ പ്രത്യേക വാക്‌സിനേഷന്‍ െ്രെഡവ് ആരംഭിക്കും.ഓണക്കാലത്തെ ഗതാഗത കുരുക്കും, ജനതിരക്കും ഒഴിവാക്കുവാന്‍ ട്രാഫിക് പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തും. മാര്‍ക്കറ്റ്, ബ്രോഡ് വേ ഭാഗത്തേക്ക് പ്രവേശനവും പുറത്തേക്കുളള കവാടവും വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തി നിയന്ത്രിക്കും.ഓണക്കാലത്ത് ഫുട്പാത്ത് കൈയ്യേറിയുളള കച്ചടവം കര്‍ശനമായി നിയന്ത്രിക്കും. കച്ചവട സ്ഥാപന ഉടമകളുടെയും, ജീവനക്കാരുടെയും വാഹനങ്ങള്‍ ഓണക്കാലത്ത് ബ്രോഡ് വേ, മാര്‍ക്കറ്റിന് പുറത്ത് പാര്‍ക്ക് ചെയ്യാനുളള സംവിധാനമൊരുക്കി മാര്‍ക്കറ്റിനകത്തെ പാര്‍ക്കിംഗ് നിയന്ത്രിക്കും.പാര്‍ക്കിംഗിനായി ജിസിഡിഎ.യുടെ ഉടമസ്ഥതയിലുളള സ്ഥലം അനുവദിക്കുന്നതിനായി മേയറും, കലക്ടറും ജിസിഡിഎ അധികൃതരുമായി ചര്‍ച്ച നടത്തും.
ഓണക്കാലത്ത് മാര്‍ക്കറ്റിലെ മാലിന്യ നീക്കം രാതി 7 മുതല്‍ 10 മണിക്കുളളില്‍ നഗരസഭ ചെയ്തു തീര്‍ക്കും. ഇതുവരെ മാര്‍ക്കറ്റില്‍ ഒഴിവ് വരുന്ന കായ മാര്‍ക്കറ്റിലെ സ്ഥലം പാര്‍ക്കിംഗിനായി ഉപയോഗപ്പെടുത്താനം യോഗം തീരുമാനിച്ചു.എറണാകുളം മാര്‍ക്കറ്റ് ഓണക്കാലത്ത് വളരെ വലിയ തിരക്കനുഭവപ്പെടുന്ന പ്രദേശമാണ്. എറണാകുളം മാര്‍ക്കറ്റിലെ കച്ചവടങ്ങള്‍ കൊവിഡ് മാനണ്ഡപ്രകാരം തന്നെ നടക്കണം. യാതൊരു കാരണവശാലും കൊവിഡ് വ്യാപനമുണ്ടാകരുത് എന്നതാണ് ലക്ഷ്യം. അതിനായി ജനപ്രതിനിധികളും കച്ചവടക്കാരും തൊഴിലാളികളും ഒരുമിച്ച് നില്‍ക്കുക എന്നത് പ്രധാനമാണെന്നും മേയര്‍ പറഞ്ഞു.
യോഗ തീരുമാനങ്ങള്‍ നടപ്പാക്കി പൊതുജനങ്ങളുട സഹായത്തോടെ കൊവിഡ് രോഗവ്യാപനം തടയണം. വീണ്ടുമൊരു ലോക്ക്ഡൗണും അടച്ചിടലും, ഒഴിവാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വ്യാപാരി തൊഴിലാളി സമൂഹത്തോടൊരുമിച്ച് നിന്ന് പ്രവര്‍ത്തിക്കും മറ്റ് പല സ്ഥലങ്ങളിലുമുളളതു പോലെ പരസ്പര സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ യോഗം സഹായകമാകും. ആവശ്യമെങ്കില്‍ കൊച്ചി, പളളുരുത്തി മേഖലകളില്‍ അതത് ഇടങ്ങളിലെ വ്യാപാരികളും എംഎല്‍എ മാരുമായി ചേര്‍ന്ന് ഈ പരിശ്രമങ്ങള്‍ തുടരുമെന്നും മേയര്‍ വ്യക്തമാക്കി.
മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ ആളുകളെത്തും മുമ്പ് തന്നെ വാഹനങ്ങളില്‍ നിന്നും ചരക്കിറക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ടി ജെ വിനോദ് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ വാക്‌സിന്‍ തികയാതെ വരുന്ന സാഹചര്യത്തില്‍ പണം മുടക്കിയും വാക്‌സിന്‍ സമയത്ത് ലഭ്യമാക്കുവാന്‍ ശ്രമിക്കണമെന്നും, ടെസ്റ്റുകളുടെ എണ്ണം പരമാവധി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, മര്‍ച്ചന്റ്‌സ് ചേംബര്‍, ടെക്‌സറ്റയില്‍ ഓണേഴ്‌സ് അസോസിയേഷന്‍ അടക്കം വ്യാപാരി സംഘടനകളുടെ പ്രതിതിധികള്‍ യോഗത്തില്‍പങ്കെടുത്തു.
RELATED STORIES
അന്റാര്ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില് ദമ്പതികള് വഴിമാറാന്...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന് പ്രതിരോധമന്ത്രിയായ് മര്ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില് യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT