Kerala

കൊവിഡ് രോഗിക്ക് പീഡനം: പ്രതിയെ ജാമ്യത്തിലെടുക്കാന്‍ യൂനിയന്‍ ഇടപെട്ടെന്ന വാര്‍ത്ത വസ്തുതാവിരുദ്ധം- സിഐടിയു

108 ആംബുലന്‍സ് ജീവനക്കാര്‍ക്കിടയില്‍ സംസ്ഥാന അടിസ്ഥാനത്തിലോ, പത്തനംതിട്ട ജില്ലയിലോ സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത യൂനിയന്‍ പ്രവര്‍ത്തിക്കുന്നില്ല.

കൊവിഡ് രോഗിക്ക് പീഡനം: പ്രതിയെ ജാമ്യത്തിലെടുക്കാന്‍ യൂനിയന്‍ ഇടപെട്ടെന്ന വാര്‍ത്ത വസ്തുതാവിരുദ്ധം- സിഐടിയു
X

തിരുവനന്തപുരം: പത്തനംതിട്ട ആറന്‍മുളയില്‍ 108 ആംബുലന്‍സില്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയ്‌ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പ്രതിയെ ജാമ്യത്തിലെടുക്കാന്‍ 108 ആംബുലന്‍സിലെ സിഐടിയു യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇടപെട്ടെന്ന തരത്തില്‍ വന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണ്.

108 ആംബുലന്‍സ് ജീവനക്കാര്‍ക്കിടയില്‍ സംസ്ഥാന അടിസ്ഥാനത്തിലോ, പത്തനംതിട്ട ജില്ലയിലോ സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത യൂനിയന്‍ പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ടുതന്നെ രജിസ്റ്റര്‍ ചെയ്യാത്ത ഒരു യൂനിയന്‍ ഏതോ ഒരാളുടെ പേരില്‍ 108 ആംബുലന്‍സ് യൂനിയനിലെ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കേസില്‍ പ്രതിയെ സംരക്ഷിക്കാന്‍ ഇടപെട്ടെന്ന തരത്തിലുള്ള മാധ്യമവാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. 108 ജീവനക്കാരുടെ ഒരു യൂനിയന്‍ പോലും സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നില്ല.

സ്ത്രീയെ 108 ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച നടപടി അങ്ങേയറ്റം അപലപനീയവും നീചവുമാണ്. പ്രതി രക്ഷപ്പെടാന്‍ ഒരിക്കലും അവസരമുണ്ടാവരുത്. സിഐടിയുവിന്റെ പേരില്‍ ഒരാളും കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ ഇടപെടാന്‍ പോവുന്നില്ല. ഇത്തരമൊരു കള്ളപ്രചരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരേ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും സിഐടിയു സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it