- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; വരുന്ന ആഴ്ചകളിൽ സ്ഥിതി ഗുരുതരമാവും
ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവിൽ 15 ആണ്. കേരളത്തിന്‍റെ മൊത്തം നിരക്ക് 9.1 ആണ്. രോഗവ്യാപന തോത് കണക്കാക്കുന്ന കേസ് പെർ മില്യൺ നോക്കിയാലും തിരുവനന്തപുരത്തിന്‍റെ അവസ്ഥ ഗുരുതരമാണ്. പത്ത് ലക്ഷം പേരിൽ 1403 പേർ കൊവിഡ് ബാധിതർ എന്നതാണ് തലസ്ഥാനത്തിന്‍റെ സ്ഥിതി.
തിരുവനന്തപുരം: തിരുവനന്തപുരത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവിൽ 15 ആണ്. കേരളത്തിന്‍റെ മൊത്തം നിരക്ക് 9.1 ആണ്. രോഗവ്യാപന തോത് കണക്കാക്കുന്ന കേസ് പെർ മില്യൺ നോക്കിയാലും തിരുവനന്തപുരത്തിന്‍റെ അവസ്ഥ ഗുരുതരമാണ്. പത്ത് ലക്ഷം പേരിൽ 1403 പേർ കൊവിഡ് ബാധിതർ എന്നതാണ് തലസ്ഥാനത്തിന്‍റെ സ്ഥിതി. ജില്ലയിലെ സ്ഥിതി വരുന്ന രണ്ടാഴ്‌ചയിൽ കൂടുതൽ ഗുരുതരാവസ്ഥയിൽ എത്തുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. ദിനംപ്രതിയുള്ള കണക്ക് 1500 രോഗികൾ എന്നതിലേക്ക് വരെ എത്താം.
തിരുവനന്തപുരത്ത് 7133 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 39,415 പേരും ചികിത്സയിലുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ തലസ്ഥാനത്ത് 6597 പേർക്കാണ് രോഗം ബാധിച്ചത്. സാമൂഹിക വ്യാപനം അടക്കം നടന്ന സ്ഥലങ്ങളിൽ തുടക്കത്തിൽ പരിശോധന കുറച്ചതാണ് ഈ ഗുരുതരമായ അവസ്ഥയ്ക്ക് കാരണമെന്ന് വിമർശനമുണ്ട്. അന്തർജില്ലാ യാത്രകൾക്കുള്ള നിയന്ത്രണം കുറച്ചതോടെ തിരുവനന്തപുരത്തെ അവസ്ഥ മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാൻ സാധ്യതയേറെയാണെന്നും ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് 26,519 പേരാണ് ഇപ്പോൾ കൊവിഡ് നിരീക്ഷണത്തിലുള്ളത്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവർക്കും ചികിത്സ ഉറപ്പിക്കാനും ബുദ്ധിമുട്ട് ഉണ്ടാകുമെന്നുറപ്പാണ്. ശാരീരിക പ്രശ്‌നങ്ങളില്ലാത്തവരെ വീടുകളിൽ തന്നെ ചികിത്സിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ പുതിയ നീക്കം. ഗുരുതര പ്രശ്‌നങ്ങളുള്ളവരെ മാത്രം ആശുപത്രിയിലേക്ക് മാറ്റും. മരണ നിരക്കിലെ കുറവാണ് ആശ്വാസം നൽകുന്നത്. രാജ്യത്തെ മുഴുവൻ കണക്ക് പരിശോധിച്ചാൽ പ്രധാന നഗരങ്ങളിൽ തിരുവനന്തപുരം ഏഴാം സ്ഥാനത്താണ്. പൂനെ, ഡൽഹി, നാഗ്‌പൂർ, ബെംഗളൂരു, ഈസ്റ്റ് ഗോദാവരി, നാസിക് തുടങ്ങിയ നഗരങ്ങളാണ് തിരുവനന്തപുരത്തെക്കാൾ രോഗവ്യാപനം കൂടിയ സ്ഥലങ്ങൾ. മുബൈയിൽ പത്ത് ലക്ഷത്തിൽ 1212 രോഗികളും ചെന്നൈയിൽ 991 പേരും രോഗബാധിതരാകുന്നുണ്ട്.
RELATED STORIES
ആണവമാലിന്യം 1,00,000 വര്‍ഷം സൂക്ഷിക്കാനുള്ള സംഭരണിയുടെ പണി സ്വീഡനില്‍...
16 Jan 2025 4:59 PM GMTചങ്ങരംകുളത്ത് ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു.
16 Jan 2025 4:43 PM GMTസിറിയക്കാരില്‍ നിന്ന് 3,300 ആയുധങ്ങള്‍ പിടിച്ചെന്ന് ഇസ്രായേല്‍
16 Jan 2025 4:32 PM GMTതാമരശ്ശേരി ചുരത്തിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍ നിവര്‍ത്തും
16 Jan 2025 4:23 PM GMTവിവാഹം ആഡംബരരഹിതമാക്കാന്‍ മത-രാഷ്ട്രീയ സംഘടനകള്‍ രംഗത്തിറങ്ങണം:...
16 Jan 2025 3:35 PM GMTകഷായത്തില്‍ വിഷം കലക്കി കൊലപാതകം: കേസിലെ വിധി നാളെ
16 Jan 2025 3:20 PM GMT