Kerala

കൊവിഡ്: പ്രോട്ടോക്കോള്‍ ലംഘിച്ച് വീടുകളില്‍ ചടങ്ങുകള്‍ നടത്തിയാല്‍ കര്‍ശന നടപടി: മന്ത്രി വി എസ് സുനില്‍കുമാര്‍

കുട്ടികളുടെ പേരിടല്‍,കാതകുത്തല്‍,വളയിടല്‍ പോലുള്ള ചടങ്ങുകള്‍ ആ വീട്ടിലുള്ളവരെ മാത്രം പങ്കെടുപ്പിച്ച് നടത്താന്‍ എല്ലാവരും ശ്രമിക്കണം. വീടുകളില്‍ ഉള്‍പ്പെടെ സ്വകാര്യ ചടങ്ങുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്് നടത്താന്‍ പാടില്ല.കീഴ്മാട് പ്രദേശത്തെ ഒരു വീട്ടില്‍ 100 പേരോളം പേര്‍ പങ്കെടുത്ത് നടന്ന ചടങ്ങില്‍ ഒരു വീട്ടിലെ 12 പേര്‍ കൊവിഡ് പോസിറ്റീവായിട്ടുണ്ട്. ഈ ചടങ്ങില്‍ പങ്കെടുത്ത കരുമാലൂരിലും കുമ്പളങ്ങിയിലും ഉള്ളവര്‍ക്ക് രോഗം പിടിച്ചിട്ടുണ്ട്.കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് ചടങ്ങി നടത്തിയെന്നതിനാല്‍ ചടങ്ങു സംഘടിപ്പിച്ചവര്‍ക്കെതിരെ പോലിസ് കേസെടുത്തതായും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു

കൊവിഡ്: പ്രോട്ടോക്കോള്‍ ലംഘിച്ച് വീടുകളില്‍ ചടങ്ങുകള്‍ നടത്തിയാല്‍ കര്‍ശന നടപടി: മന്ത്രി വി എസ് സുനില്‍കുമാര്‍
X

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ അടക്കം ഒഴിവാക്കാവുന്ന ചടങ്ങുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആളെ കൂട്ടി സംഘടിപ്പിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കുട്ടിയുടെ പേരിടല്‍,കാതകുത്തല്‍,വളയിടല്‍ പോലുള്ള ചടങ്ങുകള്‍ ആ വീട്ടിലുള്ളവരെ മാത്രം പങ്കെടുപ്പിച്ച് നടത്താന്‍ എല്ലാവരും ശ്രമിക്കണം. വീടുകളില്‍ ഉള്‍പ്പെടെ സ്വകാര്യ ചടങ്ങുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്് നടത്താന്‍ പാടില്ല. എറണാകുളം ജില്ലയില്‍ കീഴ്മാട്, കരുമാലൂര്‍,കുമ്പളങ്ങി, കവളങ്ങാട് പ്രദേശങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാനുണ്ടായതിന് രണ്ടു കാരണങ്ങളാണ് ഉളളത്.

ഒന്നാമത്തേത് ആലപ്പുഴ ജില്ലയിലെ ഒരു ചെമ്മീന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന കുറച്ചാളുകള്‍ കുമ്പളങ്ങി മേഖലയിലും മറ്റു മേഖലയിലും വന്നിട്ടുണ്ട്.കീഴ്മാട് പ്രദേശത്തെ ഒരു വീട്ടില്‍ 100 പേരോളം പേര്‍ പങ്കെടുത്ത് നടന്ന ചടങ്ങില്‍ ഒരു വീട്ടിലെ 12 പേര്‍ കൊവിഡ് പോസിറ്റീവായിട്ടുണ്ട്. ഈ ചടങ്ങില്‍ പങ്കെടുത്ത കരുമാലൂരിലും കുമ്പളങ്ങിയിലും ഉളളവര്‍ക്ക് രോഗം പിടിച്ചു.കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് ചടങ്ങി നടത്തിയെന്നതിനാല്‍ ചടങ്ങു സംഘടിപ്പിച്ചവര്‍ക്കെതിരെ പോലിസ് കേസെടുത്തതായും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കല്യണങ്ങള്‍ പോലുള്ള ഒഴിച്ചുകൂടാന്‍ കഴിയാത്ത ചടങ്ങുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിബന്ധനകളുടെ അടിസ്ഥാനത്തിലേ നടത്താവു.അനാവശ്യ ചടങ്ങുകള്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

ചെല്ലാനം ക്രിട്ടിക്കല്‍ മേഖലയായിട്ടാണ് കണക്കാക്കുന്നത്. ചെല്ലാനം മേഖലിയില്‍ ഇതുവരെ 83 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ പരിശോധന ഫലം വരാനുണ്ട്.ചെല്ലാനത്ത് രോഗികളുടെ എണ്ണം വര്‍ധിച്ചേക്കുമെന്നാണ് കണക്കു കൂട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചുവരികയാണ്.മൊബൈല്‍ മെഡിക്കല്‍ ടീം അവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ സൂം മീറ്റിംഗ് നാളെ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.എറണാകുളം മാര്‍ക്കറ്റില്‍ 305 പേരുടെ സാമ്പിള്‍ പരിശോധിച്ചിരുന്നു. പുതുതായി ആരും പോസിറ്റീവായിട്ടില്ല.മാര്‍ക്കറ്റുകള്‍ എങ്ങനെ തുറക്കണം എന്നതടക്കമുള്ള വിഷയങ്ങളില്‍ നടപടി ക്രമം ജില്ലാ ഭരണകൂടം തയാക്കിയിട്ടുണ്ട് നാളെ അത് പ്രസിദ്ധീകരിക്കും.അതു പ്രകാരമായിരിക്കണം മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it