- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ ആറുപേര്‍ക്ക് കൂടി കൊവിഡ്; 11 പേര് രോഗമുക്തരായി, ആകെ 109 വൈറസ് ബാധിതര്‍
രണ്ടുപേര്‍ വിദേശത്തുനിന്നും നാലുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുമെത്തിയവരാണ്. രണ്ടുപേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു.
കോട്ടയം: ജില്ലയില്‍ പുതിയതായി ആറുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേര്‍ വിദേശത്തുനിന്നും നാലുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുമെത്തിയവരാണ്. രണ്ടുപേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. ജില്ലയില്‍ 11 പേര് രോഗമുക്തരായി. 109 പേരാണ് ഇപ്പോള്‍ വൈറസ് ബാധിച്ച് ചികില്‍സയിലുള്ളത്.
പാലാ ജനറല്‍ ആശുപത്രി-35, കോട്ടയം ജനറല്‍ ആശുപത്രി-33, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി -25, മുട്ടമ്പലം ഗവണ്മെന്റ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണകേന്ദ്രം- 14, എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രി-1, മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ കണക്ക്. ഇതുവരെ ജില്ലയില്‍ ആകെ 267 പേര് രോഗബാധിതരായി. ഇതില്‍ 158 പേര് രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍
1. ജൂണ്‍ 14ന് ഡല്‍ഹിയില്‍നിന്ന് വിമാനത്തിലെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വാഴൂര്‍ സ്വദേശിനി(28). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. വിമാനത്താവളത്തില്‍നിന്നും വീട്ടിലേക്കുള്ള യാത്രയില്‍ ടാക്സിയില്‍ ഒപ്പമുണ്ടായിരുന്ന യുവതിക്ക് പത്തനംതിട്ടയില്‍ ജൂണ്‍ 30ന് രോഗം സ്ഥിരീകരിച്ചിരുന്നു.
2. മധ്യപ്രദേശില്‍നിന്നും സ്വകാര്യബസ്സില്‍ ജൂണ്‍ 18ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശി(32). യാത്രയില്‍ ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളായ നാലുപേരുടെ പരിശോധനാഫലം നെഗറ്റീവാണ്.
3. ഡല്‍ഹിയില്‍നിന്നും ട്രെയിനില്‍ ജൂണ്‍ 23ന് എത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി(44).
4. രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിക്കൊപ്പം ഡല്‍ഹിയില്‍നിന്നെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മകന്(13).
5. സൗദി അറേബ്യയില്‍നിന്നും ജൂണ്‍ 20ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശി(32). ഒപ്പമെത്തിയ ഭാര്യയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
6. ദുബയില്‍നിന്നും ജൂണ്‍ 21ന് എത്തി പനച്ചിക്കാട്ടെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി(33). തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും കോട്ടയത്തേക്കുള്ള ടാക്സിയില്‍ ഒപ്പമുണ്ടായിരുന്ന യുവാവിന്റെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
രോഗമുക്തരായവര്‍
മംഗലാപുരത്തുനിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച വെള്ളാവൂര്‍ സ്വദേശി (21)
ദുബയില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച കറുകച്ചാല്‍ സ്വദേശി (34)
ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച അതിരമ്പുഴ സ്വദേശിനി (30)
മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശിയായ ആണ്‍കുട്ടി (12)
ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 24 ന് രോഗം സ്ഥിരീകരിച്ച കല്ലറ സ്വദേശി (42)
സൗദി അറേബ്യയില്‍നിന്ന് എത്തി ജൂണ്‍ 24ന് രോഗം സ്ഥിരീകരിച്ച പാമ്പാടി സ്വദേശി (52)
മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി (48)
അഹമ്മദാബാദില്‍നിന്ന് എത്തി ജൂണ്‍ 17ന് രോഗം സ്ഥിരീകരിച്ച കാണക്കാരി സ്വദേശി (29)
ദുബയില്‍നിന്ന് എത്തി ജൂണ്‍ 23ന് രോഗം സ്ഥിരീകരിച്ച നാട്ടകം സ്വദേശിനി (20)
കുവൈത്തില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച വിജയപുരം സ്വദേശി (23)
കുവൈത്തില്‍നിന്ന് എത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച കുമരകം സ്വദേശിനി (16)
RELATED STORIES
മണിപ്പൂരില്‍ ആറ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് തീയിട്ടു
17 Nov 2024 2:46 AM GMTനെതന്യാഹുവിന്റെ വീടിന് നേരെ 'ഫ്ളെയര്‍ ബോംബ്' ആക്രമണം
17 Nov 2024 2:24 AM GMTമണിപ്പൂര്‍ സംഘര്‍ഷത്തിലെ നിഗൂഡതകള്‍; പിന്നില്‍ അരംബായ് തെംഗോലോ?
16 Nov 2024 5:19 PM GMTതലമുറകളുടെ പോരാട്ടത്തില്‍' ബോക്സിങ് ഇതിഹാസം മൈക്ക് ടൈസനെ ഇടിച്ചിട്ട്...
16 Nov 2024 6:49 AM GMTസംഘര്‍ഷം വ്യാപകമാവുന്നു: മണിപ്പൂരിലെ അഞ്ച് ജില്ലകളില്‍ വീണ്ടും അഫ്സ്പ ...
14 Nov 2024 10:54 AM GMTഇഡിക്ക് തിരിച്ചടി; വഖ്ഫ് ബോര്‍ഡ് കേസില്‍ അമാനത്തുള്ള ഖാന് ജാമ്യം;...
14 Nov 2024 9:03 AM GMT