- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: എറണാകുളം ജില്ലയിലെ ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റിന് കര്‍ശന നിരോധനം
90% പേര്‍ക്കും ആദ്യ ഡോസ് വാക്സിന് ലഭിച്ച സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിനു ശേഷമാണ് ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റ് നിര്‍ത്താന്‍ തീരുമാനമായത്
കൊച്ചി: എറണാകുളം ജില്ലയിലെ സ്വകാര്യ, സര്‍ക്കാര്‍ ലാബറട്ടറികളില്‍ കൊവിഡ് ആന്റിജന്‍ ടെസ്റ്റിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഉത്തരവായി. 90% പേര്‍ക്കും ആദ്യ ഡോസ് വാക്സിന് ലഭിച്ച സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിനു ശേഷമാണ് ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റ് നിര്‍ത്താന്‍ തീരുമാനമായത്.
അടിയന്തര സാഹചര്യത്തില്‍ ഡോക്ടമാര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ ഇനി മുതല്‍ ആന്റിജന്‍ ടെസ്റ്റ് അനുവദിക്കൂ.സ്വകാര്യ ലാബുകള്‍ ഒരു കാരണവശാലും ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ പാടില്ല. സര്‍ക്കാര്‍,സ്വകാര്യ ലാബുകളില്‍ ലാബിന്റെ ശേഷി അനുസരിച്ച് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താം. സാംപിള്‍ കളക്ഷനു ശേഷം 12 മണിക്കൂറിനകം പരിശോധനാ ഫലം നല്‍കണം. എല്ലാ പരിശോധനാ ഫലങ്ങളും ലാബ് ഡയഗ്നോസിസ് മാനേജ്മെന്റ് സിസ്റ്റം പോര്‍ട്ടലില്‍ അതേ ദിവസം തന്നെ അപ്ലോഡ് ചെയ്യണം.
അപൂര്‍ണ്ണവും വ്യക്തവുമല്ലാത്ത വിവരങ്ങള്‍ നല്‍കരുത്. സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളില്‍ അടിയന്തര സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ ആന്റിജന്‍ ടെസ്റ്റ് നടത്താവൂ. ആശുപത്രിയില്‍ പ്രവേശിക്കുന്നതിനു മുന്നോടിയായോ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കോ ആന്റിജന്‍ ടെസ്റ്റ് നടത്തരുത്. ആവശ്യമെങ്കില്‍ കൂട്ടിരിപ്പുകാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി ആറു മണിക്കൂറിനകം ഫലം ലഭ്യമാക്കണം. മറ്റു സാഹചര്യങ്ങളില്‍ സാംപിള്‍ ശേഖരിച്ച് 12 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ലഭ്യമാക്കുകയും പരിശോധനാ ഫലങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും വേണം.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. ജില്ലാ ആരോഗ്യ വിഭാഗം ലാബുകളിലെയും ആശുപത്രികളിലെയും ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന പതിവായി നടത്തുന്നതായിരിക്കും. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. എല്ലാ ലാബുകളും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്നും ഫലങ്ങള്‍ അപ് ലോഡ് ചെയ്യുന്നുണ്ടോ എന്നും പരിശോധിക്കും.
കൊവിഡ് പരിശോധനാ ഫലങ്ങള്‍ അപ്ലോഡ് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന ലാബുകളുടെ ലൈസന്‍സ് റദ്ദാക്കും. തങ്ങളുടെ ശേഷിയേക്കാള്‍ അധികമായി പരിശോധനകള്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കണം. പരിശോധന സംബന്ധിച്ച് റിപ്പോര്‍ട്ട് എല്ലാ ദിവസവും കലക്ടര്‍ക്ക് സമര്‍പ്പിക്കണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT