- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ ജാഗ്രത പുലര്‍ത്തണം
ഐസൊലേഷനില്‍ കഴിയുന്നവര്‍ പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച് ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്‍ അളവും പരിശോധിച്ച് എല്ലാദിവസവും റീഡിംഗുകള്‍ എഴുതിവയ്ക്കണം. ഓക്സിജന്‍ സാച്ചുറേഷന്‍ റീഡിങ്ങ് 94% ല്‍ കുറവോ ഹൃദയമിടിപ്പ് ഒരു മിനിട്ടില്‍ 90 ല്‍ കൂടുതലോ ആണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം
ആലപ്പുഴ: കൊവിഡ് ബാധിച്ച് വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ വളരെ ശ്രദ്ധപുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഐസൊലേഷനില്‍ കഴിയുന്നവര്‍ വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. രോഗി ഉപയോഗിക്കുന്ന വസ്തുക്കള്‍ മറ്റാരും കൈകാര്യം ചെയ്യരുത്. രോഗിക്ക് എന്തെങ്കിലും സഹായം നല്‍കേണ്ട സാഹചര്യങ്ങളില്‍ രോഗിയും സഹായിയും ശരിയായി മാസ്‌ക്ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യണം. ദിവസവും മുറി വൃത്തിയാക്കണം.
കൈകാര്യം ചെയ്യുന്ന വസ്തുക്കളില്‍ അണുനശീകരണം നടത്തണം. തുണി ശുചിമുറിയില്‍ തന്നെ സ്വയം കഴുകുക. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ സ്വയം കഴുകി ഉപയോഗിക്കുക. സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കരുത്. വീട്ടിലെ അംഗങ്ങള്‍ കോവിഡ് വാക്സിനേഷന്‍ നടത്തിയവരാണെങ്കിലും രോഗിയുമായി സമ്പര്‍ക്കത്തിലാവാതെ ജാഗ്രത കാട്ടണം. രോഗി കൃത്യസമയത്ത് ആഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം. മുറിയില്‍ വായു സഞ്ചാരം ഉറപ്പാക്കണം. നല്‍കിയിട്ടുള്ള മരുന്നുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശമനുസരിച്ച് കൃത്യമായി കഴിക്കുക.മുറിക്കുള്ളില്‍ കഴിയുമ്പോള്‍ മനസ് ശാന്തമായി സൂക്ഷിക്കുക. ഫോണിലൂടെ ബന്ധുക്കല്‍ സുഹൃത്തുക്കള്‍ എന്നിവരോട് സംസാരിക്കുക.
നിരീക്ഷിക്കണം രക്തത്തിലെ ഓക്സിജന്‍ അളവും ഹൃദയമിടിപ്പും
വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച് ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്‍ അളവും പരിശോധിച്ച് എല്ലാദിവസവും റീഡിംഗുകള്‍ എഴുതിവയ്ക്കണം. ഓക്സിജന്‍ സാച്ചുറേഷന്‍ റീഡിങ്ങ് 94% ല്‍ കുറവോ ഹൃദയമിടിപ്പ് ഒരു മിനിട്ടില്‍ 90 ല്‍ കൂടുതലോ ആണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. നെഞ്ചുവേദന, മയക്കം, കഫത്തിലും മൂക്കിലും നിന്നുള്ള സ്രവത്തിലും രക്തം, അതിയായ ക്ഷീണം, കിതപ്പ്, ശ്വാസതടസം എന്നിവയുണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ച ശേഷം ആശുപത്രിയിലേക്ക് പോകുന്നതിന് തയാറാകണം.
വിവിധ സഹായങ്ങള്‍ക്ക് ഫോണില്‍ വിളിക്കാം
കൊവിഡ് രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ക്ക് ഫോണ്‍ നമ്പരുകളില്‍ വിളിച്ച് സഹായവും നിര്‍ദ്ദേശങ്ങളും തേടാം.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ല കണ്‍ട്രോള്‍ റും നമ്പരുകള്‍:
0477 2239999, 0477 2238642, 0477 2238651
അടിയന്തിര ആംബുന്‍സ് സേവനം ലഭിക്കാന്‍: 0477 2239204,
0477 2239195
ഓക്സിജന്‍ വാര്‍ റൂം: 7594041566
ടെലിമെഡിസിന്‍ സേവനത്തിന്: 7594041558(രാവിലെ 10 നും വൈകിട്ട് അഞ്ചിനുമിടയില്‍)
ടെലി കൗണ്‍സിലിംഗിന്: 7593830443 (രാവിലെ ഒമ്പതിനും വൈകിട്ട് നാലനുമിടയില്‍)
കിടപ്പുരോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്ക്:
0477 2967544 (രാവിലെ 10 നും വൈകിട്ട് അഞ്ചിനുമിടയില്‍)
സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് പരാതികള്‍ക്ക്: 7593830450
എന്ന നമ്പറില്‍ വിളിക്കാം
RELATED STORIES
വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി അറസ്റ്റില്
31 Oct 2024 6:28 AM GMTഞാനെത്തിയത് ആംബുലന്സില് തന്നെ; ഒടുക്കം സമ്മതിച്ച് സുരേഷ്ഗോപി
31 Oct 2024 6:12 AM GMTകോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില് ഇന്ന് മലബാര് ഡെര്ബി;...
31 Oct 2024 6:09 AM GMTഐപിഎല് ടീമുകള് നിലനിര്ത്തുന്ന ആറ് താരങ്ങളെ ഇന്നറിയാം; കോഹ്ലി...
31 Oct 2024 6:01 AM GMTസംസ്ഥാനത്ത് നാളെ മുതല് നവംബര് മൂന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യത
31 Oct 2024 5:27 AM GMTകൊച്ചിയില് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
31 Oct 2024 5:13 AM GMT