- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ഓണ്‍ലൈന്‍ വഴി പാസ് നല്‍കിയത് 102 ചരക്ക് വാഹനങ്ങള്‍ക്ക്
സംസ്ഥാനത്തിനു പുറത്തുനിന്ന് ചരക്കെത്തിക്കുന്നതിന് 52 വാഹനങ്ങള്‍ക്കും ജില്ലയ്ക്കകത്തും മറ്റ് ജില്ലകളില്‍നിന്നും ചരയ്ക്കെടുക്കുന്ന 50 വാഹനങ്ങള്‍ക്കുമാണ് പാസ് അനുവദിച്ചത്.
മലപ്പുറം: ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലേയ്ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് വെള്ളിയാഴ്ച 102 വാഹനങ്ങള്‍ക്ക് പാസ് നല്കി. ഓണ്‍ലൈന്‍ വഴിയാണ് പാസുകള്‍ അനുവദിക്കുന്നത്. സംസ്ഥാനത്തിനു പുറത്തുനിന്ന് ചരക്കെത്തിക്കുന്നതിന് 52 വാഹനങ്ങള്‍ക്കും ജില്ലയ്ക്കകത്തും മറ്റ് ജില്ലകളില്‍നിന്നും ചരയ്ക്കെടുക്കുന്ന 50 വാഹനങ്ങള്‍ക്കുമാണ് പാസ് അനുവദിച്ചത്. ചരക്കെത്തിക്കുന്നതിനല്ലാതെ വാഹന പാസിന് സമര്‍പ്പിച്ച 208 അപേക്ഷകള്‍ നിരസിച്ചു.
covid19jagratha.kerala.nic.inഎന്ന വെബ്സൈറ്റില്‍ എസന്‍ഷ്യല്‍ ഗുഡ്സ് സര്‍വീസ് (essential goods service) എന്ന വിഭാഗത്തിലെ വെഹിക്കിള്‍ പെര്‍മിറ്റ് (vehicle permit) ലാണ് ചരക്കുവാഹനങ്ങള്‍ പാസിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതില്‍ മറ്റ് യാത്രാ ആവശ്യങ്ങള്‍ക്കായി അപേക്ഷ നല്കിയാല് പരിഗണിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. അപേക്ഷയില്‍ പേര് നല്‍കിയിട്ടുള്ള ഡ്രൈവറും സഹായിയുമല്ലാതെ മറ്റാരെയും വാഹനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കില്ല. നിയമവിരുദ്ധമായി യാത്രക്കാരെ കൊണ്ടുവന്നാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഡ്രൈവറും സഹായിയും മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT