Kerala

ബന്ധുവായ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടി: സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെയാണ് പരാതി.

ബന്ധുവായ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടി: സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു
X

പത്തനംതിട്ട: യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. ഇയാളുടെ ബന്ധുകൂടിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. പോലിസ് കേസില്‍ അകപ്പെട്ട് ജയിലിലായ ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാമെന്നു തെറ്റിദ്ധരിപ്പിച്ച് പണം കവരുകയും പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണു പരാതി. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെയാണ് പരാതി. ശല്യം തുടര്‍ന്നതോടെ ഒരാഴ്ച മുന്‍പ് പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ജില്ലാ പോലിസ് മേധാവിക്കാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്.

ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവിനെ കാണാന്‍ കൊട്ടാരക്കര സബ് ജയിലിലെത്തിയ യുവതിയെ തെറ്റിദ്ധരിപ്പിച്ച് ഹോട്ടലിലെത്തിച്ച ശേഷം പ്രതി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പീഡനം തുടരുകയുമായിരുന്നു. പിന്നീട് പലതവണയായി ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്തു. ഭര്‍ത്താവിന്റെ കേസ് നടത്തിപ്പിനായി വായ്പയെടുത്ത അഞ്ചു ലക്ഷം രൂപ പ്രതിയെ ഏല്‍പിച്ചിരുന്നതായും ഇയാള്‍ ഈ തുക ചില നേതാക്കള്‍ക്ക് കൈമാറിയതായും പരാതിയില്‍ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി നേതൃത്വത്തിനിടക്കം പരാതി നല്കിയിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണുണ്ടായതെന്നും ഇതോടെയാണ് പോലിസിനെ സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു. അതേസമയം പാര്‍ട്ടി നേതൃത്വത്തിനു യുവതി പരാതി നല്‍കിയിട്ടില്ലെന്നും വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പ്രതിയെയും പരാതിക്കാരിയെയും പുറത്താക്കിയിരുന്നതായാണ് സിപിഎം നല്‍കുന്ന വിശദീകരണം.

Next Story

RELATED STORIES

Share it