Kerala

ദൈവത്തിന് നന്ദി; ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി കളിക്കണം,നൂറു വിക്കറ്റ് തികയ്ക്കണം:ശ്രീശാന്ത്

ശ്രീശാന്തിന്റെ ആജീവാനന്ത വിലക്ക് ബിസിസി ഐ ഓംബുഡ്‌സ്മാന്‍ ഏഴു വര്‍ഷമായി ചുരുക്കിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ടെസ്റ്റില്‍ നൂറു വിക്കറ്റ് തികയ്ക്കണമെന്നത് തന്റെ വലിയ ആഗ്രമാണ്. നിലവില്‍ 87 വിക്കറ്റുണ്ട്. ഇനി 13 വിക്കറ്റു കൂടി വേണം. അത് നേടാന്‍ കഴിയുമെന്നു തന്നെയാണ് തന്റെ വിശ്വാസം.എല്ലാവരോടും വളരെ നന്ദിയുണ്ട്.ക്രിക്കറ്റിലേക്കുള്ള തന്റെ മടങ്ങിവരവ് എല്ലാരും ആഗ്രഹിച്ചിരുന്നു. അല്‍പം താമസിച്ചാലും അത് യാഥാര്‍ഥ്യമാകുകയാണ്

ദൈവത്തിന് നന്ദി; ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി കളിക്കണം,നൂറു വിക്കറ്റ് തികയ്ക്കണം:ശ്രീശാന്ത്
X

കൊച്ചി: ക്രിക്കറ്റില്‍ ബിസിസി ഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവാനന്ത വിലക്ക് നീക്കിയതില്‍ ദൈവത്തിന് നന്ദി പറയുന്നുവെന്നും ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കുകയെന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ക്രിക്കറ്റ് താരം ശ്രീശാന്ത്. ശ്രീശാന്തിന്റെ ആജീവാനന്ത വിലക്ക് ബിസിസി ഐ ഓംബുഡ്‌സ്മാന്‍ ഏഴു വര്‍ഷമായി ചുരുക്കിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ടെസ്റ്റില്‍ നൂറു വിക്കറ്റ് തികയ്ക്കണമെന്നത് തന്റെ വലിയ ആഗ്രമാണ്. നിലവില്‍ 87 വിക്കറ്റുണ്ട്. ഇനി 13 വിക്കറ്റു കൂടി വേണം. അത് നേടാന്‍ കഴിയുമെന്നു തന്നെയാണ് തന്റെ വിശ്വാസം.എല്ലാവരോടും വളരെ നന്ദിയുണ്ട്.ക്രിക്കറ്റിലേക്കുള്ള തന്റെ മടങ്ങിവരവ് എല്ലാരും ആഗ്രഹിച്ചിരുന്നു. അല്‍പം താമസിച്ചാലും അത് യാഥാര്‍ഥ്യമാകുകയാണ്.തന്റെ കുടുബവും സുഹൃത്തുക്കളും വലിയ പിന്തുണയാണ് തനിക്ക് നല്‍കിയത്. 2015 മുതല്‍ തനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു.2019 ആയപ്പോഴേക്കും അത് യാഥാര്‍ഥ്യമാകുന്നു. താന്‍ വീണ്ടും ക്രിക്കറ്റ് കളിക്കുന്നത് തന്റെ മകനും മകളും കാണണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു.അത് സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ശ്രീശാന്ത് പറഞ്ഞു.

വിലക്കേര്‍പ്പെടുത്തിയതോടെ പരിശീലനത്തിനു പോലും തനിക്ക് മൈതാനം ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ലക്ഷ്യത്തില്‍ നിന്നും പിന്മാറാന്‍ തന്റെ തയാറായിരുന്നില്ല. ഇതിനു കാരണം തനിക്ക് മാതാപിതാക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമൊക്കെ ലഭിച്ച പിന്തുണയാണ്.ഇനി കൂടുതല്‍ നന്നായി പരിശീലനം ആരംഭിക്കണം.തന്റെ സ്വന്തം ടീമിനൊപ്പമാണ് പരിശീലനം. കൊച്ചിയില്‍ ഉള്ളപ്പോള്‍ എല്ലാ ദിവസവും അവര്‍ക്കൊപ്പം പരിശീലനം നടത്തുന്നുണ്ട്.ക്രിക്കറ്റില്‍ നിന്നും വിലക്കിയപ്പോള്‍ സിനിമയിലേക്ക് തിരിഞ്ഞതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടില്ല.നാലു സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചു. അഞ്ചാമത്തെ സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണെന്നും ശ്രീശാന്ത് പറഞ്ഞു.വലിയ ആത്മവിശ്വാസുണ്ട്. ഇപ്പോള്‍ തനിക്ക് 36 വയസുണ്ട്. അടുത്ത വര്‍ഷം വിലക്ക് തീരൂമ്പോള്‍ 37 വയസാകും.ഈ ഒരു വര്‍ഷത്തിനിടയില്‍ നല്ല രീതിയില്‍ പ്രാക്ടീസ് ചെയ്ത് 2010 സെപ്തംബര്‍ ആകുമ്പോഴേയ്ക്കും കായിക ക്ഷമത തെളിയിക്കാന്‍ സാധിക്കും. രഞ്ജിട്രോഫിയില്‍ കളിച്ച് കേരളത്തെ ജയിപ്പിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ട്.പണ്ട് അണ്ടര്‍ 13 ടീമില്‍ കളിച്ച് , പിന്നീട് പൂജാ ക്രിക്കറ്റ്,ഇന്ത്യ എ ടീം,ഇറാനി ട്രോഫി എന്നിവയിലൂടെയാണ് ഇന്ത്യന്‍ ടീമില്‍ എത്തിയത്.ഇനിയും തനിക്ക് ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കാന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷ.ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ആരംഭിക്കാന്‍ പോകുകയാണ്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് തീരാറുകുമ്പോഴേയ്ക്കുമെങ്കിലും ടീമിന്റെ ഭാഗമാകാന്‍ സാധിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ശ്രീശാന്ത് പറഞ്ഞു

Next Story

RELATED STORIES

Share it