Kerala

വെടിയുണ്ടകൾ കാണാതായ സംഭവം: ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും

സ്പെഷ്യല്‍ ആംഡ് ഫോഴ്സിന്‍റെ ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ പുറത്തേക്ക് അനധികൃതമായി കടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. സംഭവത്തിൽ കുറ്റക്കാരായ പോലിസുകാരെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

വെടിയുണ്ടകൾ കാണാതായ സംഭവം: ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും
X

തിരുവനന്തപുരം: പോലിസിലെ വെടിയുണ്ടകൾ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘം അടുത്ത തിങ്കളാഴ്ച (മാർച്ച് രണ്ട്) ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. സ്പെഷ്യല്‍ ആംഡ് ഫോഴ്സിന്‍റെ ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ പുറത്തേക്ക് അനധികൃതമായി കടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. സംഭവത്തിൽ കുറ്റക്കാരായ പോലിസുകാരെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

വെടിയുണ്ട കടത്തിയതിൽ കൃത്യമായ ഗൂഢാലോചന നടന്നതായും അന്വേഷണ സംഘം കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അറസ്റ്റിലേക്ക് നീങ്ങാന്‍ തീരുമാനമായത്. നേരത്തെ കേസില്‍ പ്രതികളായ 11 പോലിസുകാര്‍ക്ക് പുറമേ മറ്റ് ഉദ്യോഗസ്ഥരും കേസില്‍ പ്രതിയായേക്കുമെന്നും സൂചനയുണ്ട്. ഇവരുടെ അറസ്റ്റ് അടുത്താഴ്ച ഉണ്ടായേക്കും. ഇതിന് ശേഷമാവും മാര്‍ച്ച് രണ്ടിന് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക. അതേസമയം, 97-98 കാലഘട്ടത്തിലാണ് വെടിയുണ്ടകള്‍ ഉരുക്കി പോലിസിനായി എംബ്ലം നിര്‍മിച്ചതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

Next Story

RELATED STORIES

Share it