Kerala

നിയമം ലംഘിച്ച് മരടിലെ ഫ്‌ളാറ്റ് നിര്‍മാണം: നിര്‍മാതാവിനും പഞ്ചായത്ത് ജീവനക്കാരനും ജാമ്യം

മരടിലെ ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്‌ളാറ്റ് നിര്‍മാതാവ് സാനി ഫ്രാന്‍സിസ്, മുന്‍ മരട് പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവര്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.തീരപരിപാലന നിയമം അടക്കമുള്ള ചട്ടങ്ങള്‍ ലംലിച്ച് ഫ്ലാറ്റ് നിര്‍മാണത്തിന് അനുമതി നേടിയെന്നാണ് സാനി ഫ്രാന്‍സിസിനെതിരായ ആരോപണം. ചട്ടങ്ങള്‍ ലംഘിച്ച് അനുമതി നല്‍കാന്‍ കൂട്ടുനിന്നു എന്നായിരുന്നു ജോസഫിനെതിരായ കേസ്

നിയമം ലംഘിച്ച് മരടിലെ ഫ്‌ളാറ്റ് നിര്‍മാണം: നിര്‍മാതാവിനും പഞ്ചായത്ത് ജീവനക്കാരനും ജാമ്യം
X

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട നാലു ഫ്‌ളാറ്റുകളിലൊന്നായ മരടിലെ ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്‌ളാറ്റ് നിര്‍മാതാവ് സാനി ഫ്രാന്‍സിസിനും മുന്‍ മരട് പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ ഇരുവരെയും നേരത്തെ ക്രൈംബ്രാഞ്ച് അറ്‌സറ്റ് ചെയ്ത് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.തീരപരിപാലന നിയമം അടക്കമുള്ള ചട്ടങ്ങള്‍ ലംലിച്ച് ഫ്ലാറ്റ് നിര്‍മാണത്തിന് അനുമതി നേടിയെന്നാണ് സാനി ഫ്രാന്‍സിസിനെതിരായ ആരോപണം. ചട്ടങ്ങള്‍ ലംഘിച്ച് അനുമതി നല്‍കാന്‍ കൂട്ടുനിന്നു എന്നായിരുന്നു ജോസഫിനെതിരായ കേസ്.കര്‍ശന ഉപാധികളോടെയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യം, പാസ്പോര്‍ട് വിചാരണ കോടതിയില്‍ കെട്ടിവെയ്ക്കണം ,അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണം ,സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവയാണ് വ്യവസ്ഥകള്‍ . പ്രതികള്‍ സാമ്പത്തിക നേട്ടത്തിന് വേണ്ടി ഗുഡാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം .വിജിലന്‍സ്‌കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത് .

Next Story

RELATED STORIES

Share it