Kerala

രാജ്കുമാറിന്‍റെ കസ്റ്റഡിമരണം: ജുഡീഷ്യൽ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ അംഗീകരിച്ചു

രാജ്കുമാറിന്‍റെ അറസ്റ്റും ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളും അന്വേഷിക്കും. സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഇതില്‍ ഉത്തരവാദിത്വവും വീഴ്ചയും ഉണ്ടെങ്കില്‍ കണ്ടെത്തണം.

രാജ്കുമാറിന്‍റെ കസ്റ്റഡിമരണം: ജുഡീഷ്യൽ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ അംഗീകരിച്ചു
X

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കോലാഹലമേട്ടില്‍ രാജ്കുമാറിന്‍റെ കസ്റ്റഡിമരണം അന്വേഷിക്കുന്നതിന് നിയമിതനായ റിട്ട. ജസ്റ്റിസ് കെ നാരായണ കുറുപ്പ് കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. രാജ്കുമാറിന്‍റെ അറസ്റ്റും ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളും അന്വേഷിക്കും.

സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഇതില്‍ ഉത്തരവാദിത്വവും വീഴ്ചയും ഉണ്ടെങ്കില്‍ കണ്ടെത്തണം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കണം. ഇതുമായി ബന്ധപ്പെട്ട് സാന്ദര്‍ഭികമായി ഉയര്‍ന്നുവരുന്ന മറ്റ് കാര്യങ്ങള്‍ പരിശോധിക്കാനും കമ്മീഷന് അധികാരം ഉണ്ടാകും.

Next Story

RELATED STORIES

Share it