Kerala

ചെമ്പൂച്ചിറ ഗവ.എച്ച്എസ്എസ് നിര്‍മാണത്തിലെ അപാകത; അന്വേഷണത്തിന് വിദ്യാഭ്യാസമന്ത്രിയുടെ ഉത്തരവ്

ചെമ്പൂച്ചിറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ഉത്തരവിട്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ ഐഎഎസിനാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

ചെമ്പൂച്ചിറ ഗവ.എച്ച്എസ്എസ് നിര്‍മാണത്തിലെ അപാകത; അന്വേഷണത്തിന് വിദ്യാഭ്യാസമന്ത്രിയുടെ ഉത്തരവ്
X

തൃശൂര്‍: പുതുക്കാട് ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന നിര്‍മാണപ്രവൃത്തികളില്‍ വ്യാപകമായ അപാകതകള്‍ കണ്ടെത്തിയെന്ന പരാതിയെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി അന്വേഷണണത്തിന് ഉത്തരവിട്ടു. ചെമ്പൂച്ചിറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ഉത്തരവിട്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ ഐഎഎസിനാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

വിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലത്തിലുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ പല ഭാഗത്തും ചുമരിലെയും മേല്‍ക്കൂരയിലേയും സിമന്റ് അടര്‍ന്നുവീഴുന്ന അവസ്ഥയിലായിരുന്നു. ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കരാറുകാരനോട് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുയാണ് സ്‌കൂള്‍ അധികൃതര്‍. കിഫ്ബിയുടെ 3 കോടി രൂപയും എംഎല്‍എ ഫണ്ടില്‍നിന്നും 87 ലക്ഷം രൂപയും ചെലവഴിച്ച് നിര്‍മിച്ച, ഉദ്ഘാടനത്തിന് തയ്യാറായ സ്‌കൂള്‍ കെട്ടിടമാണിത്.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തിയ നിര്‍മാണത്തിലെ ക്രമക്കേടിനെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്‌കൂള്‍ നിര്‍മാണം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കിഫ്ബിക്കെതിരായ പ്രതിപക്ഷ പരാതികളെ പരിഹസിച്ചവര്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിയോജകമണ്ഡലത്തിലെ കെട്ടിടനിര്‍മാണത്തെക്കുറിച്ച് പഠിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവും നിര്‍മാണത്തിനെതിരേ പരസ്യമായി രംഗത്തുവന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

Next Story

RELATED STORIES

Share it