- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മാണം; മൂന്നാറിലെ നാല് വ്യാജപട്ടയങ്ങള്‍ റദ്ദാക്കി
സ്ഥലം മാറ്റത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ദേവികുളം സബ് കലക്ടറായിരുന്ന രേണു രാജാണ് വ്യാജപട്ടയങ്ങള്‍ റദ്ദാക്കി ഉത്തരവിറക്കിയത്. ഭൂമി ഏറ്റെടുക്കാന്‍ ദേവികുളം തഹസില്‍ദാര്‍ക്ക് നിര്‍ദേശവും നല്‍കി. ദേവികുളം അഡീഷനല്‍ തഹസില്‍ദാറായിരുന്ന രവീന്ദ്രന്‍ 1999ല്‍ അനുവദിച്ച പട്ടയങ്ങളാണ് കോടതിയുടെ നിര്‍ദേശപ്രകാരം പരിശോധന പൂര്‍ത്തിയാക്കി സബ് കലക്ടര്‍ റദ്ദാക്കിയത്.
ഇടുക്കി: സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച മൂന്നാറിലെ നാല് വ്യാജപട്ടയങ്ങള്‍ റദ്ദാക്കി. സ്ഥലം മാറ്റത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ദേവികുളം സബ് കലക്ടറായിരുന്ന രേണു രാജാണ് വ്യാജപട്ടയങ്ങള്‍ റദ്ദാക്കി ഉത്തരവിറക്കിയത്. ഭൂമി ഏറ്റെടുക്കാന്‍ ദേവികുളം തഹസില്‍ദാര്‍ക്ക് നിര്‍ദേശവും നല്‍കി. ദേവികുളം അഡീഷനല്‍ തഹസില്‍ദാറായിരുന്ന രവീന്ദ്രന്‍ 1999ല്‍ അനുവദിച്ച പട്ടയങ്ങളാണ് കോടതിയുടെ നിര്‍ദേശപ്രകാരം പരിശോധന പൂര്‍ത്തിയാക്കി സബ് കലക്ടര്‍ റദ്ദാക്കിയത്. ഭൂമിയുടെ ഉടമസ്ഥന്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചാണ് ഭൂമി സ്വന്തമാക്കിയതെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം 24നാണ് സബ് കലക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
ഇക്കാനഗറിലെ സര്‍വേ നമ്പര്‍ 912 ല്‍ ഉള്‍പ്പെട്ട എല്‍എ 96/99, 94/99,97/99,54/99 എന്നീ പട്ടയങ്ങളാണ് ആദ്യഘട്ടമെന്ന നിലയില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി റദ്ദ് ചെയ്തത്. 1955 മുതല്‍ സ്ഥിരതാമസക്കാരായിരുന്ന പി എം മാത്യുവിനെയും കുടുംബത്തെയും സാമൂഹ്യവല്‍ക്കരണത്തിന്റെ പേരില്‍ 1965 ല്‍ സര്‍ക്കാര്‍ ഇറക്കിവിട്ടിരുന്നു. തുടര്‍ന്ന് ഭൂമി തവര്‍ണ (തൈകള്‍ ഉല്‍പാദിപ്പിക്കുന്ന ജോലി) നിര്‍മിക്കുന്നതിനായി വനംവകുപ്പിന് കൈമാറി. എന്നാല്‍, തവര്‍ണ ജോലിക്കെത്തിയ മരിയദാസ് എന്നയാള്‍ ഭൂമി കൈയേറി അയാളുടെയും ബന്ധുക്കളുടെയും പേരില്‍ വ്യാജപട്ടയങ്ങള്‍ നിര്‍മിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി എം മാത്യുവിന്റെ ബന്ധുക്കള്‍ 2014 ല്‍ ഹൈക്കോടതിയെ സമീപിച്ചു.
2018ല്‍ പുത്തന്‍ വീട്ടില്‍ ബിനു പാപ്പച്ചന്‍ നല്‍കിയ പരാതിയില്‍ പട്ടയങ്ങള്‍ പരിശോധിക്കാന്‍ ദേവികുളം സബ് കലക്ടറെ നിയോഗിച്ചു. 2019 ജൂണില്‍ മുന്നുദിവസം നീണ്ടുനിന്ന പരിശോധനയില്‍ ബന്ധുക്കളായ അളകര്‍സ്വാമി, മുത്തു, സുജ, ചിന്നത്തായ് എന്നിവര്‍ സബ് കലക്ടര്‍ മുമ്പാകെ നേരിട്ട് ഹാജരായി. തങ്ങളുടെ പട്ടയത്തിനായി അപേക്ഷ സമര്‍പ്പിക്കുകയോ പട്ടയം കൈപ്പറ്റുകയോ വസ്തുവില്‍ താമസിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അവര്‍ ബോധിപ്പിച്ചതെന്ന് സബ് കലക്ടറിന്റെ ഉത്തരവില്‍ പറയുന്നു.
RELATED STORIES
ദീര്ഘദൂരയാത്രകള് നടത്തി റീലുകളിലൂടെ പ്രശസ്തരായ വനിതാ പോലിസുകാര്...
5 Nov 2024 6:37 AM GMTകഷ്ടകാലം മാറാതെ നെയ്മര്; വീണ്ടും പരിക്ക്; ഒരു മാസം പുറത്ത്
5 Nov 2024 6:27 AM GMTനിര്മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറത്താക്കി
5 Nov 2024 6:06 AM GMTകിങ് ഖാനെ കാണാന് മന്നത്തിന് മുന്നില് ആരാധകന് കാത്തുനിന്നത് 95...
5 Nov 2024 6:06 AM GMTലോറന്സ് ബിഷ്ണോയിയുടെ ടീഷര്ട്ട് ഓണ്ലൈനില് വില്പ്പനയ്ക്ക്;...
5 Nov 2024 5:57 AM GMTബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയര്...
5 Nov 2024 5:32 AM GMT