Kerala

ഡിറ്റന്‍ഷന്‍ സെന്റര്‍: ഇടതു സര്‍ക്കാരിന്റെ നിലപാടുകള്‍ സംശയാസ്പദമെന്ന് അല്‍ ഹാദി അസോസിയേഷന്‍

മന്ത്രിസഭാ രൂപീകരണത്തിലും ന്യൂനപക്ഷപദ്ധതികളുടെ കോടതി വ്യവഹാരത്തിലും ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന നിലപാടുകളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കാണാനായത്

ഡിറ്റന്‍ഷന്‍ സെന്റര്‍: ഇടതു സര്‍ക്കാരിന്റെ നിലപാടുകള്‍ സംശയാസ്പദമെന്ന് അല്‍ ഹാദി അസോസിയേഷന്‍
X

തിരുവനന്തപുരം: ദേശീയ പൗരത്വ രജിസ്റ്ററിനെ സംബന്ധിച്ച് ഇടത് സര്‍ക്കാരിന്റെ നയം സംശയാസ്പദമാണെന്ന് അല്‍ ഹാദി അസോസിയേഷന്‍. കേരളത്തില്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ നിര്‍മിക്കാനുള്ള ഉത്തരവ് വീണ്ടും പ്രത്യക്ഷപ്പെട്ട വാര്‍ത്തകള്‍ വരുന്നതില്‍ ആശങ്കയുണ്ട്. ഒന്നര വര്‍ഷം മുമ്പ് കേരളത്തില്‍ എന്‍ആര്‍സി നടപ്പിലാക്കില്ല എന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നതിനിടയിലാണ് തടങ്കല്‍ പാളയം പണിയാനുള്ള ശ്രമം നടന്നത്. ശക്തമായ പ്രതിഷേധത്തിനൊടുവില്‍ നിര്‍ത്തിവച്ചിരുന്ന ഗൂഢ ശ്രമങ്ങള്‍ വീണ്ടും ആരംഭിക്കുന്നതായി കേള്‍ക്കുന്നത് ശുഭകരമല്ല. കേരളത്തില്‍ പൗരത്വ സമരവുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ റദ്ദാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് തൊട്ടുടനെയാണ് അത്തരം കേസുകളില്‍ അറസ്റ്റ് വാറണ്ടുകളും വന്നത്.

തങ്ങളാണ് ന്യൂനപക്ഷ സംരക്ഷകര്‍ എന്ന ഇടത് പാര്‍ട്ടികളുടെ നിലപാടുകളെ സാധൂകരിക്കുന്ന നടപടികള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. മന്ത്രിസഭാ രൂപീകരണത്തിലും ന്യൂനപക്ഷപദ്ധതികളുടെ കോടതി വ്യവഹാരത്തിലും ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന നിലപാടുകളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും നമുക്ക് കാണാനായത്. വേട്ടക്കാരനൊപ്പം വേട്ടയാടുകയും ഇരകളോടൊപ്പം ഓടി കള്ളക്കണ്ണീരൊഴുക്കുകയും ചെയ്യുന്ന കപടനിലപാടാണ് ബന്ധപ്പെട്ടവര്‍ക്കുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ആദര്‍ശവും അഭിമാനവും സംരക്ഷിക്കാന്‍ ഏതറ്റംവരെ പോകാനും പോരാട്ടങ്ങള്‍ സംഘടിപ്പിക്കാനും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ അഭിമാനചരിത്രമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇനിയും സാധിക്കുമെന്നതില്‍ സംശയമില്ല. അത്തരം സമരങ്ങള്‍ സംഘടിപ്പിക്കാനും നേതൃപരമായ പങ്കു വഹിക്കാനും അല്‍ ഹാദി അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും സ്‌റ്റേറ്റ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.



Next Story

RELATED STORIES

Share it