Kerala

ചൂട് ഉയരുന്നു; ഡ്രൈവിങ് ടെസ്റ്റുകളുടെ സമയക്രമത്തില്‍ മാറ്റം

രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതാണ് നിര്‍ത്തി വച്ചിരിക്കുന്നത്.

ചൂട് ഉയരുന്നു; ഡ്രൈവിങ് ടെസ്റ്റുകളുടെ സമയക്രമത്തില്‍ മാറ്റം
X

തിരുവനന്തപുരം: സംസ്ഥാനത്തെ ഉയര്‍ന്ന ചൂടിന്റെ പശ്ചാത്തലത്തില്‍ ഡ്രൈവിങ് ടെസ്റ്റുകളുടെ സമയക്രമത്തില്‍ മാറ്റം. ഉഷ്ണതരംഗ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ മാറ്റം. രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതാണ് നിര്‍ത്തി വച്ചിരിക്കുന്നത്. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചത്.

രാവിലെ ഏഴ് മണിയ്ക്കാണ് ഡ്രൈവിങ് ടെസ്റ്റുകള്‍ ആരംഭിക്കുക. 11 മണിക്ക് മുമ്പ് തന്നെ പരാമവധി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ബാക്കി വരുന്നവ വൈകീട്ട് മൂന്ന് മണിയ്ക്ക് ശേഷമേ നടത്താവൂ.

Next Story

RELATED STORIES

Share it