Kerala

തൂണേരിയില്‍ ഡിവൈഎഫ്‌ഐ, ലീഗ് ഓഫിസുകള്‍ക്കു നേരെ അക്രമം

ഡിവൈഎഫ്‌ഐ ഓഫിസിന് തീവച്ചതിനു തൊട്ടുപിന്നാലെ തുണേരി പഞ്ചായത്ത് ലീഗ് ഓഫിസിനു നേരെ ബോംബേറുമുണ്ടായി

തൂണേരിയില്‍ ഡിവൈഎഫ്‌ഐ, ലീഗ് ഓഫിസുകള്‍ക്കു നേരെ അക്രമം
X

നാദാപുരം: തുണേരിയില്‍ ഡിവൈഎഫ്‌ഐ-മുസ്‌ലിം ലീഗ് സംഘര്‍ഷം. ഡിവൈഎഫ്‌ഐ സംഘാടക സമിതി ഓഫിസിനും മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫിസിനും നേരെയാണ് ആക്രമണമുണ്ടായത്. ഡിവൈഎഫ്‌ഐ ഓഫിസിന് തീവച്ചതിനു തൊട്ടുപിന്നാലെ തുണേരി പഞ്ചായത്ത് ലീഗ് ഓഫിസിനു നേരെ ബോംബേറുമുണ്ടായി. രാത്രി 11.30ഓടെയാണ് സംഭവം. നാദാപുരം പോലിസ് സ്ഥലത്തെത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്തിട്ടുണ്ട്.




Next Story

RELATED STORIES

Share it