Sub Lead

മാവോവാദി വിരുദ്ധ സ്‌ക്വോഡിലെ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ച നിലയില്‍

മാവോവാദി വിരുദ്ധ സ്‌ക്വോഡിലെ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ച നിലയില്‍
X

മലപ്പുറം: മാവോവാദികളെ നേരിടാന്‍ രൂപീകരിച്ച ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ പ്രത്യേക സ്‌ക്വോഡിലെ ഹവില്‍ദാര്‍ വെടിയേറ്റു മരിച്ച നിലയില്‍. വയനാട് പടിഞ്ഞാറത്തറ സ്വദേശി വിനീത് (36) ആണ് മരിച്ചത്. ഐആര്‍ബി ആദ്യബാച്ച് ഉദ്യോഗസ്ഥനാണ്. ഞായറാഴ്ച രാത്രി 9.30ന് അരീക്കോട് ക്യാമ്പ് ഓഫീസിലെ കുളിമുറിയിലായിരുന്നു സംഭവം.

ശബ്ദംകേട്ടെത്തിയ സഹപ്രവര്‍ത്തകര്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അവധി അപേക്ഷ പരിഗണിക്കാത്തതിലുള്ള മനോവിഷമം മൂലം സ്വയം വെടിയുതിര്‍ത്തതാണെന്ന് കരുതുന്നു. ക്യാമ്പില്‍ മുമ്പും ഉദ്യോഗസ്ഥര്‍ ആത്മഹത്യാഭീഷണി മുഴക്കിയിട്ടുണ്ട്. വനിതാ ഉദ്യോഗസ്ഥ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിച്ചിരുന്നു.

Next Story

RELATED STORIES

Share it