- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്‌സഭാ തിരഞ്ഞെടുപ്പ്: അന്തിമ ഫലപ്രഖ്യാപനം ആറുമണിയോടെ മാത്രം
തപാല്‍ ബാലറ്റുകളും വിവി പാറ്റ് രസീതുകളും എണ്ണിത്തീരാന്‍ 5 മുതല്‍ 6 മണിക്കൂര്‍ വരെ എടുക്കും. അതായത് കുറഞ്ഞത് വൈകീട്ട് ആറുമണിയോടെ മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാവുകയുള്ളൂ. ഒരുപക്ഷേ ഈ സമയം പിന്നെയും നീണ്ടേക്കാം. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ തുടങ്ങും.
തിരുവനന്തപുരം: ഓരോ മണ്ഡലത്തിലെയും അഞ്ച് വിവി പാറ്റ് രസീതുകള്‍കൂടി എണ്ണണമെന്ന സുപ്രിംകോടതി തീരുമാനമുള്ളതുകൊണ്ട് ഇത്തവണ അന്തിമഫലപ്രഖ്യാപനം പതിവിലും വൈകുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. തപാല്‍ ബാലറ്റുകളും വിവി പാറ്റ് രസീതുകളും എണ്ണിത്തീരാന്‍ 5 മുതല്‍ 6 മണിക്കൂര്‍ വരെ എടുക്കും. അതായത് കുറഞ്ഞത് വൈകീട്ട് ആറുമണിയോടെ മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാവുകയുള്ളൂ. ഒരുപക്ഷേ ഈ സമയം പിന്നെയും നീണ്ടേക്കാം. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ തുടങ്ങും.
12 മണിയോടെ ഫലമെന്താവുമെന്ന് ധാരണയുണ്ടാവുമെങ്കിലും അന്തിമഫലത്തിന് വീണ്ടും കാത്തിരിക്കണം. എണ്ണാനുള്ള അഞ്ച് വിവി പാറ്റുകള്‍ നറുക്കിട്ടാവും തിരഞ്ഞെടുക്കുക. റിട്ടേണിങ് ഓഫിസര്‍ നറുക്കെടുക്കും. അഞ്ച് വിവി പാറ്റ് മെഷീനുകളിലെ രസീതുകളും ഒരേസമയം എണ്ണില്ല, ഒന്നിനു പിറകേ ഒന്നായാവും ഇവ എണ്ണുക. നോട്ടെണ്ണുന്നതില്‍ വിദഗ്ധരായ ഉദ്യോഗസ്ഥരെയാവും ഇതിനായി നിയോഗിക്കുക. കനം കുറഞ്ഞ കടലാസിലാണ് വിവി പാറ്റ് രസീതുകള്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. എണ്ണം തെറ്റാന്‍ സാധ്യതയുള്ളതുകൊണ്ട് ഓരോ മെഷീനിലേ രസീതുകളും മൂന്നുതവണ എണ്ണും. വോട്ടിങ് മെഷീനിലെ വോട്ടും വിവി പാറ്റ് രസീതുകളുടെ എണ്ണവും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ വിവിപാറ്റുകള്‍ എണ്ണിയ ഫലമാവും പരിഗണിക്കുകയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
വോട്ടെണ്ണലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ത്രിതല സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തുക. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ മതിലിന് പുറത്തുള്ള 100 മീറ്റര്‍ പരിധിയില്‍ ലോക്കല്‍ പോലിസാവും സുരക്ഷാ ചുമതലയിലുണ്ടാവുക. മതിനുള്ളിലും വോട്ടെണ്ണല്‍ നടക്കുന്ന ഹാളിെലയും സുരക്ഷ കേരളാ പോലിസിന്റെ സായുധസേന ഏറ്റെടുക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ ഗേറ്റിന്റെ സുരക്ഷ സിആര്‍പിഎഫിനാണ്. 16 കമ്പനി സിആര്‍പിഎഫിന്റെ സേവനം ഇപ്പോള്‍ സംസ്ഥാനത്തുണ്ട്. കൂടുതല്‍ കേന്ദ്രസേനയെ കിട്ടിയാല്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വീഡിയോ കാമറ കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസുള്ള മാധ്യമപ്രവര്‍ത്തകരുടെ കാമറകള്‍കൂടി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ അനുവദിക്കും. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ കാമറയുടെ സ്റ്റാന്‍ഡ് കൗണ്ടിങ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവാന്‍ പാടില്ല. മറ്റുള്ളവര്‍ക്ക് കൗണ്ടിങ് സ്‌റ്റേഷനില്‍ കാമറ ഉപയോഗിക്കാനാവില്ല. സ്ഥാനാര്‍ഥിയും കൗണ്ടിങ് ഏജന്റുമാരും ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ഒഴികെ മറ്റാരെയും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കില്ല. പോസ്റ്റല്‍ ബാലറ്റ്, ഇവിഎം, ബാലറ്റ് പേപ്പര്‍ എന്നിവയിലെ വോട്ടുകള്‍ ചിത്രീകരിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് ആകെ 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.
RELATED STORIES
ഭാര്യയും മക്കളും സ്ലാബിട്ട് മൂടിയ മണിയന് എന്ന ഗോപന്‍സ്വാമി 1980ലെ...
15 Jan 2025 4:30 PM GMTകാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
15 Jan 2025 3:37 PM GMTമുസ്ലിംകള്ക്ക് പള്ളി നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം നല്കി സിഖ്...
15 Jan 2025 3:32 PM GMTമണിപ്പൂരില്‍ ഡ്രോണ്‍ ആക്രമണം; ഇംഫാലില്‍ രണ്ടുതവണ ബോംബിട്ടു
15 Jan 2025 2:57 PM GMTശബരിമല തീര്‍ഥാടകനു ഷോക്കേറ്റ് ദാരുണാന്ത്യം; വടശേരിക്കരയില്‍ ഒരു...
15 Jan 2025 2:13 PM GMTയുഎസ് പൗരനെ കൊല്ലാന്‍ ഗൂഡാലോചന: ഇന്ത്യന്‍ പൗരനെതിരേ നിയമനടപടി...
15 Jan 2025 2:07 PM GMT