- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സി എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇ ഡി ; ഡിസംബര്‍ 10 ന് ഹാജരാകാന്‍ നോട്ടീസ്
ഈ മാസം 10 ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്.സ്വത്തുവിവരങ്ങളും ഹാജരാക്കണമെന്നും രവീന്ദ്രന് ഇ ഡി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.ഡിസംബര്‍ 10 തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ്.ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി സി എം രവീന്ദ്രന് ഇ ഡി നോട്ടീസ് നല്‍കുന്നത്
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ഈ മാസം 10 ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്.സ്വത്തുവിവരങ്ങളും ഹാജരാക്കണമെന്നും ഇ ഡി രവീന്ദ്രന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.ഡിസംബര്‍ 10 തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ്.ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി സി എം രവീന്ദ്രന് ഇ ഡി നോട്ടീസ് നല്‍കുന്നത്.
കഴിഞ്ഞ മാസം ആറിനാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇ ഡി നോട്ടീസ് നല്‍കിയത്.എന്നാല്‍ കൊവിഡ് പോസിറ്റീവായി ചികില്‍സയിലായിരുന്നതിനാല്‍ അന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ മറുപടി നല്‍കിയിരുന്നു.തുടര്‍ന്ന് കൊവിഡ് മുക്തനായതിനു ശേഷം കഴിഞ്ഞ മാസം 27 ന് വീണ്ടും ഇ ഡി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും കൊവിഡാനന്തര ചികില്‍സയുടെ ഭാഗമായി ആശുപത്രിയില്‍ ചികില്‍സയിലായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് രവീന്ദ്രന്‍ ഇ ഡിയെ അറിയിച്ചിരുന്നു. ഇതിനു രണ്ടു ദിവസത്തിനു ശേഷം രവീന്ദ്രന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായിരുന്നു.ഇതിനു ശേഷമാണ് ഇപ്പോള്‍ ഈ മാസം 10 ന് ഹാജരാകണമെന്ന് ഇ ഡി സി എം രവീന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തിരുന്നു.സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ് ശിവശങ്കറിന്റെ പങ്കാളിത്തം സംബന്ധിച്ച് മൊഴി നല്‍കിയെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്.ശിവശങ്കറുമായി രവീന്ദ്രന് ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
RELATED STORIES
യുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMTനെയ്മറും എന്‍ഡ്രിക്കും ഇല്ലാതെ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത ടീം; ...
2 Nov 2024 10:00 AM GMTഫലസ്തീനികള്‍ സ്വാതന്ത്ര്യ സമരസേനാനികളെന്ന് പത്രം; നടപടിക്കൊരുങ്ങി...
2 Nov 2024 8:07 AM GMTബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശി തരൂര്‍; വിദേശകാര്യ മന്ത്രി...
2 Nov 2024 7:46 AM GMTമധ്യപ്രദേശില്‍ പത്ത് ആനകള്‍ ചെരിഞ്ഞു; പോസ്റ്റ്മോര്‍ട്ടം തടസപ്പെടുത്തി ...
2 Nov 2024 6:50 AM GMT