Kerala

ആലുവയില്‍ ജ്വല്ലറി മോഷണ ശ്രമം; പ്രതികള്‍ പിടിയില്‍

അങ്കമാലി തുറവൂര്‍ പവിഴപൊങ് ഭാഗത്ത് ഇഞ്ചേക്കാടന്‍ വീട്ടില്‍ സജു സാബു (24), കോട്ടയം രാമപുരം ഭാഗത്ത് പാറപ്‌ളാക്കല്‍ വീട്ടില്‍ അഖില്‍ (22), രാമപുരം കുറിഞ്ഞി ഭാഗത്ത് നടുവിലെക്കൂറ്റ് വീട്ടില്‍ ജെയ്‌സണ്‍ (25) എന്നിവരാണ് അറസ്റ്റിലായത്

ആലുവയില്‍ ജ്വല്ലറി മോഷണ ശ്രമം; പ്രതികള്‍ പിടിയില്‍
X

കൊച്ചി: ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുളള ജ്വല്ലറിയുടെ മുന്‍വശം ഷട്ടര്‍ കുത്തി പൊളിച്ച് മോഷണം നടത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പോലിസ് പിടിയില്‍.അങ്കമാലി തുറവൂര്‍ പവിഴപൊങ് ഭാഗത്ത് ഇഞ്ചേക്കാടന്‍ വീട്ടില്‍ സജു സാബു (24), കോട്ടയം രാമപുരം ഭാഗത്ത് പാറപ്‌ളാക്കല്‍ വീട്ടില്‍ അഖില്‍ (22), രാമപുരം കുറിഞ്ഞി ഭാഗത്ത് നടുവിലെക്കൂറ്റ് വീട്ടില്‍ ജെയ്‌സണ്‍ (25) എന്നിവരാണ് അറസ്റ്റിലായത്.

ആലുവ ഡെപ്യട്ടി പോലിസ് സൂപ്രണ്ട് ജി വേണുവിന്റെ മേല്‍ നോട്ടത്തില്‍ ആലുവ ഈസ്റ്റ് പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ സൈജു കെ പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ പക്കല്‍ നിന്നും ഡ്രില്ലര്‍, ബ്‌ളേഡുകള്‍, കമ്പികള്‍, വയറുകള്‍ എന്നിവ കണ്ടെടുത്തു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.എസ് ഐ ഷാജി എസ്‌സിപിഒ ബിജു സിപിഒ മാരായ നൗഫല്‍, സജീവ്കുമാര്‍, ഹബീബ് എന്നിവരുമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it