Kerala

ചെല്ലാനം മല്‍സ്യഗ്രാമം പദ്ധതി:നിര്‍ദ്ദേശങ്ങള്‍ ശനിയാഴ്ച വരെ സമര്‍പ്പിക്കാം

മാതൃക മല്‍സ്യഗ്രാമ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയുടെ (കുഫോസ്) chellanam.project@kufos.ac.in എന്ന ഇ മെയില്‍ ഐഡിയിലും 9446032977 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലുമാണ് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കേണ്ടത്. ശനിയാഴ്ച ( ജുണ്‍ 12) വൈകിട്ട് 5 വരെ ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും.

ചെല്ലാനം മല്‍സ്യഗ്രാമം പദ്ധതി:നിര്‍ദ്ദേശങ്ങള്‍ ശനിയാഴ്ച വരെ സമര്‍പ്പിക്കാം
X

കൊച്ചി: കടല്‍ക്ഷോഭം മൂലം ജനജീവിതം ദുസ്സഹമായ ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മാതൃക മല്‍സ്യഗ്രാമ പദ്ധതിയില്‍ നടപ്പിലാക്കേണ്ട ശാസ്ത്രീയ സമഗ്രവികസന പരിപാടികള്‍ സംബന്ധിച്ച് തദ്ദേശവാസികള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഇ-മെയില്‍ ആയും വാട്ട്‌സ്ആപ്പ് വഴിയും അറിയിക്കാം.

മാതൃക മല്‍സ്യഗ്രാമ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയുടെ (കുഫോസ്) chellanam.project@kufos.ac.in എന്ന ഇ മെയില്‍ ഐഡിയിലും 9446032977 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലുമാണ് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കേണ്ടത്. ശനിയാഴ്ച ( ജുണ്‍ 12) വൈകിട്ട് 5 വരെ ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാനായി തിങ്കളാഴ്ച നടത്തിയ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത് . അമേരിക്ക, സ്വിറ്റ്‌സര്‍ലന്റ്് തുടങ്ങിയ രാജ്യങ്ങളില്‍ താമസിക്കുന്ന ചെല്ലാനം സ്വദേശികള്‍ അടക്കം നൂറോളം പേര്‍ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

ചെല്ലാനത്തെ പ്രശ്‌നപരിഹാരത്തിനായി 2004 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികളിലൂടെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചുവെങ്കിലും അതൊന്നും പ്രശ്‌നപരിഹാരത്തിന് ഉതകിയില്ലെന്ന പൊതുവികാരമാണ് മീറ്റിങ്ങില്‍ പ്രതിഫലിച്ചത്.കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.കെ റിജി ജോണും തീരദേശ വികസന കോര്‍പറേഷന്‍ എം ഡി ഷേക്ക് പരീതും യോഗത്തിന് നേതൃത്വം നല്‍കി. ചെല്ലാനത്ത് കടല്‍ ക്ഷോഭം മൂലമുള്ള പാരിസ്ഥിക ആഘാതം ഇല്ലാതാക്കാനായി വിവിധ ശാസ്ത്രീയമാര്‍ഗ്ഗങ്ങളുടെ സമന്വയത്തിലൂടെ രൂപപ്പെടുത്തുന്ന ഹൈബ്രീഡ് ആയ സമീപനമായിരിക്കും സ്വീകരിക്കുകയെന്ന് വൈസ് ചാന്‍സലര്‍ ഡോ.കെ റിജി ജോണ്‍ പറഞ്ഞു,

ചെല്ലാനത്തെ ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനോടൊപ്പം മാനസിക ആരോഗ്യവും കുട്ടികളുടെ പഠന നിലവാരവും ഉയര്‍ത്തുന്ന സമഗ്രമായ പരിപാടികള്‍ നടപ്പിലാക്കും . മാതൃക മത്സ്യഗ്രാമ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് കുഫോസ് നോഡല്‍ ഓഫിസര്‍ ഡോ.ദിനേശ് കൈപ്പിള്ളിയെ യെ ബന്ധപ്പെടാം. ഇ മെയില്‍ - dineshkaippilly@gmail.com.

Next Story

RELATED STORIES

Share it