Kerala

ഹോം സ്റ്റേകളില്‍ മയക്കുമരുന്ന് വില്‍പ്പന: രണ്ടു പേര്‍ അറസ്റ്റില്‍

കോതമംഗലം സ്വദേശികളായ മുഹമ്മദ് നിസാം (26), ഫര്‍സീന്‍ (26) എന്നിവരെയാണ് ഫോര്‍ട്ട്‌കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്.ഫോര്‍ട്ട് കൊച്ചി ഞാലിപ്പറമ്പ് ജംഗ്ഷന് സമീപം വെച്ച് നിരോധിത മയക്കുമരുന്നിനത്തില്‍പ്പെട്ട എംഡിഎംഎയുമായിട്ടാണ് ഇരുവരെയും പിടികൂടിയതെന്ന് പോലിസ് പറഞ്ഞു

ഹോം സ്റ്റേകളില്‍ മയക്കുമരുന്ന് വില്‍പ്പന: രണ്ടു പേര്‍ അറസ്റ്റില്‍
X

കൊച്ചി: ഹോം സ്റ്റേകളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍.കോതമംഗലം സ്വദേശികളായ മുഹമ്മദ് നിസാം (26), ഫര്‍സീന്‍ (26) എന്നിവരെയാണ് ഫോര്‍ട്ട്‌കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്.ഫോര്‍ട്ട് കൊച്ചി ഞാലിപ്പറമ്പ് ജംഗ്ഷന് സമീപം വെച്ച് നിരോധിത മയക്കുമരുന്നിനത്തില്‍പ്പെട്ട എംഡിഎംഎയുമായിട്ടാണ് ഇരുവരെയും പിടികൂടിയതെന്ന് പോലിസ് പറഞ്ഞു.

ഫോര്‍ട്ട് കൊച്ചി ഭാഗത്തുള്ള ഹോം സ്റ്റേകളില്‍ എത്തുന്ന വിദേശികള്‍ക്കും ഇതര സംസ്ഥാനക്കാര്‍ക്കും നിരോധിത മയക്കുമരു ന്നിനത്തില്‍പ്പട്ട എംഡിഎംഎ വില്‍പ്പന നടത്തുന്നുവെന്ന രഹസ്യസന്ദേശത്തെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി പോലീസ് ഇന്‍സ്‌പെക്ടര്‍ പി കെ ദാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പരിശോധന നടത്തിയത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പ്രതികളുടെ കാറില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.പഴയ കാറുകള്‍ വാങ്ങി വില്‍പ്പന നടത്തുന്ന ബ്രോക്കര്‍മാര്‍ എന്ന വ്യാജേനയാണ് ഇവര്‍ ഫോര്‍ട്ട് കൊച്ചി ഭാഗത്തുള്ള ഹോം സ്റ്റേകളില്‍ എത്തുന്നവര്‍ക്കും മറ്റും മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു.

ബംഗളുരുവില്‍ നിന്ന് വലിയ തോതില്‍ മയക്കുമരുന്നകള്‍ വാങ്ങി ചെറിയ പൊതികളാക്കിയാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് മയക്കുമരുന്ന് വില്‍പ്പനയുമായി കൂടുതല്‍ ആളുകളുകള്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പോലിസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666 എന്ന വാട്ട്‌സ് ആപ്് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലക്ക് വീഡിയോ, ഓഡിയോ ആയോ. നാര്‍ക്കോട്ടിക് സെല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ 9497990065 എന്ന നമ്പറിലേക്കോ, 9497980430 എന്ന ഡാന്‍സാഫ് നമ്പറിലേക്കോ അറിയിക്കണമെന്നും, അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it