- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുമ്പളങ്ങി കൊലക്കേസ് : രണ്ടു പ്രതികള്‍ പോലിസ് പിടിയില്‍
കുമ്പളങ്ങി സ്വദേശിയായ സെല്‍വന്‍, മാളു എന്ന രാഖി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കുമ്പളങ്ങി സ്വദേശിയായ ആന്റണി ലാസറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
കൊച്ചി: കുമ്പളങ്ങി സ്വദേശിയായ ആന്റണി ലാസര്‍(39)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ രണ്ടു പേരെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. കുമ്പളങ്ങി സ്വദേശിയായ സെല്‍വന്‍, മാളു എന്ന രാഖി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം ഒമ്പതാം തിയതി മുതല്‍ ലാസറിനെ കാണാതായതിനെ തുടര്‍ന്ന് സഹോദരന്റെ പരാതി പ്രകാരം പള്ളുരുത്തി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.ഇതിനിടയില്‍ കഴിഞ്ഞ മാസം 31 ന് ലാസറിന്റെ മൃതദേഹം ബിജുവിന്റെ വീടിന് സമീപത്തുള്ള പാടവരമ്പില്‍ അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ലാസറും സഹോദരനും ചേര്‍ന്ന ബിജുവിനെ നാലു വര്‍ഷം മുമ്പ് ആക്രമിച്ച് കൈ തല്ലിയൊടിച്ചതിന്റെ വൈര്യാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലിസ് പറഞ്ഞു.പ്രശ്‌നം പറഞ്ഞു തീര്‍ക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ മാസം ഒമ്പതിന് ലാസറിനെ ബിജുവിന്റെ വീട്ടില്‍ വിളിച്ചു വരുത്തിയതിന് ശേഷം ഇവര്‍ ഒരുമിച്ച് ഇരുന്ന് മദ്യപിക്കുകയും ഇതിനു ശേഷം ബിജുവും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് ലാസറിനെ മര്‍ദ്ദിക്കുകയും തല ഭിത്തിയിലിടിപ്പിക്കുകയും നെഞ്ചില്‍ പല തവണ ചവിട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു.
കൊലപാതകത്തിനു ശേഷം ലാസറിന്റെ മൃതദേഹം ബിജുവിന്റെ വീടിന് സമീപത്തുള്ള പാടവരത്ത് കുഴികുത്തി മൂടുകയായിരുന്നു.ലാസറിനെ ഉപദ്രവിക്കുന്നതിനും മൃതദേഹം മറവ് ചെയ്യുന്നതിനും പ്രതികള്‍ക്ക് സൗകര്യം ഒരുക്കി നല്‍കിയത് രാഖിയാണെന്നെ് പോലിസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്റു ചെയ്തു.മറ്റു പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും അന്വേഷണം നടന്നു വരികയാണെന്നും പോലിസ് പറഞ്ഞു.
RELATED STORIES
അന്യ ജാതിക്കാരനെ കല്യാണം കഴിച്ചു; സഹോദരിയെ കുത്തികൊന്ന് യുവാവ്
2 Dec 2024 10:11 AM GMTട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിക്കാനിടയായ സംഭവം; പ്രതി ടി എസ്...
14 Oct 2024 7:36 AM GMTകര്‍ണാടക കലബുര്‍ഗിയില്‍ സൂഫിവര്യന്റെ ദര്‍ഗ തകര്‍ത്തു
11 Oct 2024 6:55 AM GMTകര്‍ണാടകയിലെ രണ്ട് മുന്‍ മുഖ്യമന്ത്രിമാരെ ഹണി ട്രാപ്പില്‍ കുടുക്കി;...
10 Oct 2024 12:42 PM GMTകാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; പോലിസിനെതിരേ പരാതിയുമായി...
10 Oct 2024 8:21 AM GMTസ്വര്‍ണക്കടത്തില്‍ ഭൂരിഭാഗവും മുസ് ലിംകള്‍; യൂത്ത്ലീഗ് പരാതിയില്‍ കെ...
9 Oct 2024 10:29 AM GMT