Kerala

ബൈക്കിലെത്തി കത്തികാട്ടി യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച രണ്ടു പേര്‍ പിടിയില്‍

പള്ളുരുത്തി പെരുമ്പടക്ക് സ്വദേശി ഷുഹൈബ്(19),പള്ളുരുത്തി സ്വദേശി അമീന്‍(19) എന്നിവരെയാണ് പോലിസ് അറസ്റ്റു ചെയ്തത്.എറണാകുളം ചിറ്റൂര്‍ റോഡില്‍ ഇയ്യാട്ട് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം

ബൈക്കിലെത്തി കത്തികാട്ടി യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച രണ്ടു പേര്‍ പിടിയില്‍
X

കൊച്ചി: കത്തികാട്ടി ഭീഷണിപ്പെടുത്തി യുവാവില്‍ നിന്നും മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ രണ്ടു പേര്‍ പോലിസ് പിടിയില്‍.പള്ളുരുത്തി പെരുമ്പടക്ക് സ്വദേശി ഷുഹൈബ്(19),പള്ളുരുത്തി സ്വദേശി അമീന്‍(19) എന്നിവരെയാണ് പോലിസ് അറസ്റ്റു ചെയ്തത്.എറണാകുളം ചിറ്റൂര്‍ റോഡില്‍ ഇയ്യാട്ട് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം.

തിരുവന്തപുരം സ്വദേശിയായ യുവാവ് എറണാകുളത്ത് പഠിക്കുന്ന സഹോദരനെ കാണുവാനായി എത്തിയതാണ്. പുലര്‍ച്ചെ ചായ കുടിക്കുന്നതിനായി സഹോദരനോട് ഒന്നിച്ച് ഇയ്യാട് മുക്കില്‍ ഉള്ള ചായക്കടയിലേക്ക് പോകുമ്പോഴാണ് ബൈക്കിലെത്തിയ പ്രതികള്‍ യുവാവിനെ തടഞ്ഞുനിര്‍ത്തുകയും കഴുത്തിന് പിന്നില്‍ കത്തിവെച്ച് മൊബൈല്‍ഫോണ്‍ ആവശ്യപ്പെട്ടത്. ഭയന്നുപോയ യുവാവ് ഫോണ്‍ കൊടുത്തു. ഇക്കാര്യം പോലിസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ഈ സമയം പ്രതികള്‍ എത്തിയ ബൈക്കിന്റെ നമ്പര്‍ അക്രമത്തിനിരയായ യുവാവ് മനസ്സിലാക്കിയിരുന്നു.തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയും ചെയ്തു.

ബൈക്കിന്റെ നമ്പര്‍ മനസ്സിലാക്കിയ കൊച്ചി സിറ്റിയിലെ നൈറ്റ് ഓഫീസറായിരുന്ന മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ രവീന്ദ്രനാഥ് സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടി അഡ്രസ്സ് മനസ്സിലാക്കി. പുലര്‍ച്ചെ ഏകദേശം മൂന്നരയോടെ പ്രതികള്‍ യുവാവില്‍ നിന്നും കവര്‍ന്ന ഫോണ്‍ ഓണാക്കി. ആ സമയം തന്നെ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ലൊക്കേഷന്‍ ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് എ സി പി യുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം സബ് ഡിവിഷന്‍ നൈറ്റ് ചാര്‍ജ്ജുള്ള ട്രാഫിക് വെസ്റ്റ് ഇന്‍സ്‌പെക്ടര്‍ നാസറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ വീട്ടില്‍നിന്ന് കണ്ടെത്തുകയും കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു.

തുടര്‍ന്ന് പരാതിക്കാരനായ യുവാവിനെ വിളിച്ചുവരുത്തി പ്രതികളെ തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രേംകുമാര്‍, അഖില്‍, ലീനസ്, അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍ സന്തോഷ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ ബിനു വാസന്‍, സിവില്‍ പോലിസ് ഓഫീസര്‍മാരായ സ്മിജേഷ്, പ്രജിത്ത് എന്നിവരെക്കൂടാതെ കണ്‍ട്രോള്‍ റൂം 5 വാഹനത്തിലെ എഎസ് ഐ സോളമന്‍ സീനിയര്‍ സിപിഒ ചന്ദ്രകുമാര്‍ ,സിപിഒ സുവില്‍ എന്നിവരുമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it