- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെട്ടൂരില്‍ ഫഹദിന്റെ കൊലപാതകം: ലഹരിമാഫിയ സംഘത്തിലെ 14 പ്രതികള്‍ പിടിയില്‍
ആലപ്പുഴ പാതിരാപ്പള്ളി സ്വദേശി ജെയ്സണ്‍ (25), കലവൂര്‍ സ്വദേശി നിതിന്‍ (24), നെട്ടൂര്‍ സ്വദേശി റോഷന്‍ (30), മരട് സ്വദേശി ജീവന്‍ (32), മരട് സ്വദേശി വര്‍ഗീസ് (24),നെട്ടൂര്‍ സ്വദേശി വിജിത്ത് (33), കുമ്പളം സ്വദേശി ഫെബിന്‍ (34), കുണ്ടന്നൂര്‍ സ്വദേശി നിഷാദ് (21), കുണ്ടന്നൂര്‍ സ്വദേശി നിവിന്‍ (24), വടക്കന്‍ പറവൂര്‍ സ്വദേശി പ്രമോദ് (38), കുണ്ടന്നൂര്‍ സ്വദേശി രാഹുല്‍ കൃഷ്ണ (25), കുമ്പളം സ്വദേശി ശങ്കനാരായണന്‍ (35), മരട് സ്വദേശി ജെഫിന്‍ (23), കുമ്പളം സ്വദേശി സുജിത്ത് (32) എന്നിവരാണ് നെട്ടൂര്‍ പൊലീസിന്റെ പിടിയിലായത്. ഇവരില്‍ പ്രമോദും ജെഫിനും പ്രതികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവരാണ്
കൊച്ചി: നെട്ടൂര്‍,വെളിപ്പറമ്പില്‍ ഫഹദ്(19) നെ ആക്രമിച്ച കൊലപ്പെടുത്തിയ ലഹരിമാഫിയ സംഘത്തില്‍പെട്ട 14 പ്രതികള്‍ പോലിസ് പിടിയില്‍.ആലപ്പുഴ പാതിരാപ്പള്ളി സ്വദേശി ജെയ്സണ്‍ (25), കലവൂര്‍ സ്വദേശി നിതിന്‍ (24), നെട്ടൂര്‍ സ്വദേശി റോഷന്‍ (30), മരട് സ്വദേശി ജീവന്‍ (32), മരട് സ്വദേശി വര്‍ഗീസ് (24),നെട്ടൂര്‍ സ്വദേശി വിജിത്ത് (33), കുമ്പളം സ്വദേശി ഫെബിന്‍ (34), കുണ്ടന്നൂര്‍ സ്വദേശി നിഷാദ് (21), കുണ്ടന്നൂര്‍ സ്വദേശി നിവിന്‍ (24), വടക്കന്‍ പറവൂര്‍ സ്വദേശി പ്രമോദ് (38), കുണ്ടന്നൂര്‍ സ്വദേശി രാഹുല്‍ കൃഷ്ണ (25), കുമ്പളം സ്വദേശി ശങ്കനാരായണന്‍ (35), മരട് സ്വദേശി ജെഫിന്‍ (23), കുമ്പളം സ്വദേശി സുജിത്ത് (32) എന്നിവരാണ് നെട്ടൂര്‍ പൊലീസിന്റെ പിടിയിലായത്. ഇവരില്‍ പ്രമോദും ജെഫിനും പ്രതികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവരാണ്.
ആക്രമണത്തിനുപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. ആക്രമണം നടത്തിയത് പതിനാറംഗ സംഘമാണെന്ന് ആക്രമണം നടന്ന സമയത്ത് ഫഹദിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നു. വെട്ടാന്‍ ഉപയോഗിച്ച വടിവാള്‍, കമ്പിവടി എന്നിവയാണു കണ്ടെടുത്തത്. മരടിലെയും നെട്ടൂരിലെയും ലഹരി സംഘങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് പിടിയിലായവര്‍ എല്ലാം.
ഞായറാഴ്ച രാത്രി ലഹരി മാഫിയയുടെ ആക്രമണത്തിലാണ് നെട്ടൂര്‍ വെളിപറമ്പില്‍ ഹുസൈന്റെ മകന്‍ ഫഹദിന്(19) ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെ മരിച്ചു. നെട്ടൂര്‍ ആര്യാസ് ഹോട്ടലിന് സമീപം ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം.ചൊവ്വാഴ്ച ഡിസിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പനങ്ങാട് പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പോളിടെക്നിക് വിദ്യാര്‍ഥിയായിരുന്നു ഫഹദ്. ലഹരി സംഘങ്ങളുടെ കേന്ദ്രമാണ് ദേശീയ പാതയില്‍ നെട്ടൂര്‍ പാലത്തിനോട് ചേര്‍ന്നയിടവും മാര്‍ക്കറ്റ് റോഡ് ഉള്‍പ്പെടെയുള്ള പ്രദേശവും. കൈത്തണ്ടയില്‍ വെട്ടേറ്റ ഫഹദ് ദേശീയപാത മുറിച്ചു കടന്ന് ഓടിയെങ്കിലും പാതിവഴിയില്‍ തളര്‍ന്നു വീഴുകയായിരുന്നു. ഫോറന്‍സിക് വിഭാഗമെത്തി തെളിവുകള്‍ ശേഖരിച്ചു. സമീപത്തെ സിസി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസ് അന്വേഷണം. പനങ്ങാട് സി.ഐയുടെ ചുമതലയുള്ള അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
RELATED STORIES
അച്ചനെയും അമ്മയേയും സഹോദരിയെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച...
24 Dec 2024 12:18 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTഎംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതി
24 Dec 2024 11:31 AM GMTഉണ്ണിമുകുന്ദന് സിനിമ മാര്ക്കോക്കെതിരേ പരാതി
24 Dec 2024 11:16 AM GMTഖേല്‍ രത്നയ്ക്ക് ശുപാര്‍ശ ചെയ്തില്ല; മനു ഭാക്കറിനെ ഷൂട്ടിങ്...
24 Dec 2024 10:54 AM GMTകട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; മൂന്ന് ജീവനക്കാര്‍ക്ക്...
24 Dec 2024 10:21 AM GMT