- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓപ്പറേഷന്‍ പി ഹണ്ട്:ആറ് പേര്‍ കൂടി പിടിയില്‍;23 പേര്‍ക്കെതിരെ കേസ്
ചെങ്ങമനാട് സ്വദേശി സുഹൈല്‍ ബാവ ( 20), ആലുവ അസാദ് റോഡില്‍ ഹരികൃഷ്ണന്‍ (23), നേര്യമംഗലം സ്വദേശി സനൂപ് (31), പെരുമ്പാവൂര്‍ മുടിക്കല്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് അസ്ലം (23) ഇതര സംസ്ഥാന തൊഴിലാളിയായ മുഹമ്മദ് ഇസ്ലാം (20), കാലടി നടുവട്ടം സ്വദേശി ബിജു അഗസ്തി (42), എന്നിവരാണ് എറണാകുളം റൂറല്‍ പോലിസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു

കൊച്ചി: ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ എറണാകുളം റൂറല്‍ ജില്ലയില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. ഇരുപത്തി മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. ചെങ്ങമനാട് സ്വദേശി സുഹൈല്‍ ബാവ ( 20), ആലുവ അസാദ് റോഡില്‍ ഹരികൃഷ്ണന്‍ (23), നേര്യമംഗലം സ്വദേശി സനൂപ് (31), പെരുമ്പാവൂര്‍ മുടിക്കല്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് അസ്ലം (23) ഇതര സംസ്ഥാന തൊഴിലാളിയായ മുഹമ്മദ് ഇസ്ലാം (20), കാലടി നടുവട്ടം സ്വദേശി ബിജു അഗസ്തി (42), എന്നിവരാണ് എറണാകുളം റൂറല്‍ പോലിസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.
കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന വീഡിയോകളും, ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗണ്‍ലോഡ് ചെയ്യുക എന്നിവ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷന്‍ പി ഹണ്ട്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ മൂന്നു സ്‌ക്വാഡുകളായി തിരിഞ്ഞ് ആലുവ ,പെരുമ്പാവൂര്‍ , മൂവാറ്റുപുഴ സബ് ഡിവിഷനുകളിലെ അമ്പത്തിരണ്ട് ഇടങ്ങളിലാണ് പരിശോധന നടത്തിയത്. പുലര്‍ച്ചെ തുടങ്ങിയ റെയ്ഡ് വൈകിയും തുടരുകയാണ്.
കേസില്‍ ഉള്‍പ്പെട്ടവര്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു. സി ഐ മാരായ സി ജയകുമാര്‍, എം ബി ലത്തീഫ് , കെ ആര്‍ മനോജ്, പി എം ബൈജു, കെ ജി ഗോപകുമാര്‍, ഋഷികേശന്‍ നായര്‍ , എ എസ് ഐ ബോബി കുര്യാക്കോസ്, സി.പി.ഒ മാരായ രാഹുല്‍ കെ.ആര്‍, ലിജോ ജോസ്, ഷിറാസ് അമിന്‍, അയ്നിഷ് പി.എസ്, രതീഷ് സുഭാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
പഹല്‍ഗാം ആക്രമണത്തെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിന്...
28 April 2025 2:06 PM GMTമഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് കേസ്: കേന്ദ്രസര്‍ക്കാരിനെയും എഎസ്ഐയേയും...
28 April 2025 1:43 PM GMT'ശരീഅത്ത് കോടതി', 'ഖാദി കോടതി' തുടങ്ങിയവയ്ക്ക് നിയമപരമായ അംഗീകാരമില്ല: ...
28 April 2025 1:16 PM GMTടൈറ്റാനിക്ക് മുങ്ങുന്നതിന് മുമ്പെഴുതിയ കത്ത് മൂന്നരക്കോടിക്ക്...
28 April 2025 12:55 PM GMTതവനൂര്‍-തിരുനാവായ പാലം: ഇ ശ്രീധരന്റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍...
28 April 2025 12:34 PM GMTഇടുക്കി മാങ്കുളത്ത് ട്രാവലര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; 17...
28 April 2025 12:11 PM GMT