Kerala

പനങ്ങാട് മയക്കുമരുന്ന് കേസ്: ഒരാള്‍ കൂടി പിടിയില്‍

ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശി ജോമോന്‍ (21) നെയാണ് പനങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം എംഡിഎംഎയുമായി ചേര്‍ത്തല, എഴുപുന്ന, ചെറുവള്ളിയില്‍ ഡിക്‌സണ്‍ (19), എഴുപുന്ന, ചേട്ടുപറമ്പുവേലി വീട്ടില്‍ ഷാല്‍വിന്‍ (22), പൂച്ചാക്കല്‍ പുളിക്കല്‍ വീട്ടില്‍ ഉദയന്‍ (22) എന്നിവരെയെ കൊച്ചി സിറ്റി ഡാന്‍സാഫും ,പനങ്ങാട് പോലിസും നടത്തിയ രഹസ്യാന്വേഷണത്തില്‍ പിടികൂടിയിരുന്നു

പനങ്ങാട് മയക്കുമരുന്ന് കേസ്: ഒരാള്‍ കൂടി പിടിയില്‍
X

കൊച്ചി:പനങ്ങാട് മയക്ക്മരുന്നുമായി കഴിഞ്ഞ ദിവസം യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശി ജോമോന്‍ (21) നെയാണ് പനങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം എംഡിഎംഎയുമായി ചേര്‍ത്തല, എഴുപുന്ന, ചെറുവള്ളിയില്‍ ഡിക്‌സണ്‍ (19), എഴുപുന്ന, ചേട്ടുപറമ്പുവേലി വീട്ടില്‍ ഷാല്‍വിന്‍ (22), പൂച്ചാക്കല്‍ പുളിക്കല്‍ വീട്ടില്‍ ഉദയന്‍ (22) എന്നിവരെ കൊച്ചി സിറ്റി ഡാന്‍സാഫും ,പനങ്ങാട് പോലിസും നടത്തിയ രഹസ്യാന്വേഷണത്തില്‍ പിടികൂടിയിരുന്നു.ഇവരില്‍ നിന്ന് 5 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു.കൊച്ചി നഗരത്തിന്റെ തെക്കന്‍ മേഖലയിലുള്ള പനങ്ങാടും,കുമ്പളത്തും മാരകലഹരി മരുന്ന് വില്‍പന നടക്കുന്നതായി കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആദ്യം മൂന്ന് യുവാക്കള്‍ അറസ്റ്റിലായത്.

മൂന്നുപേരെയും പോലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതീല്‍ ആണ് ജോമോന്‍ പിടിയിലാകുന്നത്.ബംഗളുരുവില്‍ നിന്നും ഇടനിലക്കാര്‍ വഴിയാണ് ഇവര്‍ ലഹരി മരുന്നുകള്‍ കൊണ്ടുവരുന്നത്.ജോമോന്‍ ആണ് എടപ്പാള്‍ എത്തി മലപ്പുറം സ്വദേശിയില്‍ നിന്നും മയക്ക് മരുന്നു വാങ്ങി എത്തിക്കുകയയിരുന്നു. ജോമോന്റെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി യാണ് പണം ഇടപാട് നടത്തിയിരുന്നത്. അറസ്റ്റിലായ ജോമോനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.തുടരന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്ന് കേസ് അന്വേഷിക്കുന്ന പനങ്ങാട് ഇന്‍സ്‌പെക്ടര്‍ എ അനന്ത ലാല്‍ പറഞ്ഞു.ഇത്തരം മയക്കുമരുന്ന് വില്‍പന സംഘങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497980430 എന്ന നമ്പറില്‍ അറിയിക്കണമെന്നും അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കമ്മീഷണര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it