- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ്: രണ്ടു പ്രതികള്‍ പിടിയില്‍
തൃശ്ശൂര്‍ തലപ്പള്ളി സ്വദേശി മുഹമ്മദ് നിയാസ് (26), തൃശ്ശൂര്‍ പള്ളിക്കല്‍ സ്വദേശി അജാസ് (25) എന്നിവരാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. വിദേശത്ത് നിന്നും നാട്ടിലേക്ക് വരുന്ന വഴി വിമാനത്താവളത്തില്‍ വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കൊച്ചി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത കേസിലെ മൂന്നു പ്രതികളില്‍ രണ്ടു പേര് പോലിസ് പിടിയില്‍.തൃശ്ശൂര്‍ തലപ്പള്ളി സ്വദേശി മുഹമ്മദ്് നിയാസ് (26), തൃശ്ശൂര്‍ പള്ളിക്കല്‍ സ്വദേശി അജാസ് (25) എന്നിവരാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. വിദേശത്ത് നിന്നും നാട്ടിലേക്ക് വരുന്ന വഴി വിമാനത്താവളത്തില്‍ വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുഹമ്മദ്് നിയാസ് കേസിലെ രണ്ടാംപ്രതിയും അജാസ് മൂന്നാംപ്രതിയുമാണ്. കേസിലെ ഒന്നാം പ്രതി വിദേശത്ത് ഒളിവില്‍ കഴിയുകയാണെന്ന് പോലിസ് പറഞ്ഞു.
2017നാണ് യുവതിയെ ഒന്നാംപ്രതി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്കി യുവതിയുടെ ഒന്നരപ്പവന്റെ സ്വര്‍ണ്ണമാല പണയം വയ്ക്കാനായി വാങ്ങിയെടുത്തു. 2018 മുതല്‍ പലതവണയായി വിവിധ ഹോട്ടലുകളില്‍ വെച്ച് യുവതിയെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ മൊബെലില്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇതിനു ശേഷം ഈ ദൃശ്യങ്ങള്‍ ഇയാള്‍ മുഹമ്മദ് നിയാസിനും അജാസിനും കൈമാറിയതായും പോലിസ് പറഞ്ഞു.
തുടര്‍ന്ന് ഇവര്‍ ഈ ദൃശ്യങ്ങള്‍ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി തങ്ങളുടെ ഇംഗിതത്തിന് നിര്‍ബന്ധിച്ചെങ്കിലും ഇതിന് വിസമ്മതിച്ച യുവതി പോലിസില്‍ പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് വിദേശത്ത് നിന്നും എത്തിയ പ്രതികള്‍ പോലിസ് പിടിയിലായത്. വിദേശത്ത് ഒളിവില്‍ കഴിയുന്ന ഒന്നാംപ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
RELATED STORIES
അയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMT