- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: പ്രതി അറസ്റ്റില്‍
കരുനാഗപ്പള്ളി സ്വദേശി സജീര്‍ (29) ആണ് പെരുമ്പാവൂര്‍ പോലിസിന്റെ പിടിയിലായത്. ഏഴു മാസം മുമ്പ് സോഷ്യല്‍ മീഡിയാ വഴി പെണ്‍കുട്ടിയെ പരിചയപ്പെടുകയും പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു ഇയാളെന്ന് പോലിസ് പറഞ്ഞു
കൊച്ചി: സോഷ്യല്‍ മീഡിയാ വഴി പരിചയപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കരുനാഗപ്പള്ളി സ്വദേശി സജീര്‍ (29) ആണ് പെരുമ്പാവൂര്‍ പോലിസിന്റെ പിടിയിലായത്. ഏഴു മാസം മുമ്പ് സോഷ്യല്‍ മീഡിയാ വഴി പെണ്‍കുട്ടിയെ പരിചയപ്പെടുകയും പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു ഇയാളെന്ന് പോലിസ് പറഞ്ഞു. ഇതിനകം നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്ത സജീര്‍ പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ എടിഎം കാര്‍ഡ് മോഷ്ടിച്ച് മുപ്പതിനായിരം രൂപ എടുത്ത് കടന്നുകളയുകയുമായിരുന്നു.
പോകുന്ന വഴി ചെങ്ങനാശേരിയിലെ ഒരു വൃദ്ധയുടെ മാലയും പൊട്ടിച്ചെടുത്തു. പോലീസ് പിടികൂടുമെന്നായപ്പോള്‍ സിം കാര്‍ഡ് ഉപേക്ഷിച്ച് ഒളിച്ചു താമസിച്ച ഇയാളെ ശ്രമകരമായാണ് പിടികൂടിയതെന്നും പോലിസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സജീറിന്റെ രണ്ട് ബന്ധുക്കാരെയും ഒരു സുഹൃത്തിനേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഇന്‍സ്‌പെക്ടര്‍ സി ജയകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഒ എസ് രാധാകൃഷ്ണന്‍ , സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ ബാബു കുര്യാക്കോസ്, സിപിഒ മാരായ പി എന്‍ പ്രജിത് , റജിമോന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
RELATED STORIES
എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMT