Kerala

ടാക്‌സി വാഹനങ്ങളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ്; എറണാകളത്ത് സുരക്ഷിത യാത്ര ഒരുക്കി ജില്ലാ ഭരണകൂടം

വാഹനത്തില്‍ കയറുന്നതിന് മുന്‍പായി യാത്രക്കാര്‍ക്ക് ഡ്രൈവര്‍ സാനിറ്റെസര്‍ നല്‍കും. വാഹനത്തിന്റെ ഡോര്‍ ഡ്രൈവര്‍ തന്നെ തുറന്ന് നല്‍കുകയും ചെയ്യും. പ്രത്യേക പാളി ഉപയോഗിച്ച് സീറ്റുകള്‍ വേര്‍തിരിച്ചിരിക്കുന്നതിനാല്‍ ഡ്രൈവര്‍ക്ക് യാത്രക്കാരുമായി അടുത്ത് ഇടപഴകേണ്ടി വരുന്നില്ല . അതിനാല്‍ ഡ്രൈവര്‍ക്ക് രോഗബാധ ഉണ്ടാകാതെ തടയാനാകും

ടാക്‌സി വാഹനങ്ങളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ്; എറണാകളത്ത് സുരക്ഷിത യാത്ര ഒരുക്കി ജില്ലാ ഭരണകൂടം
X

കൊച്ചി : കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളത്ത് ടാക്‌സി വാഹനങ്ങളില്‍ സുരക്ഷിത യാത്ര നടത്താനുള്ള സംവിധാനങ്ങളാണ്് ജില്ലാ ഭരണകൂടം തയാറാക്കിയിരിക്കുന്നത്.ടാക്‌സി വാഹനങ്ങളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ്സ് ഉപയോഗിച്ച് ഡ്രൈവര്‍ സീറ്റിനെയും പിന്‍ സീറ്റിനെയും തമ്മില്‍ വേര്‍തിരിച്ച് സുരക്ഷിതമായി യാത്ര ചെയ്യാം. വാഹനത്തില്‍ കയറുന്നതിന് മുന്‍പായി യാത്രക്കാര്‍ക്ക് ഡ്രൈവര്‍ സാനിറ്റെസര്‍ നല്‍കും. വാഹനത്തിന്റെ ഡോര്‍ ഡ്രൈവര്‍ തന്നെ തുറന്ന് നല്‍കുകയും ചെയ്യും. പ്രത്യേക പാളി ഉപയോഗിച്ച് സീറ്റുകള്‍ വേര്‍തിരിച്ചിരിക്കുന്നതിനാല്‍ ഡ്രൈവര്‍ക്ക് യാത്രക്കാരുമായി അടുത്ത് ഇടപഴകേണ്ടി വരുന്നില്ല . അതിനാല്‍ ഡ്രൈവര്‍ക്ക് രോഗബാധ ഉണ്ടാകാതെ തടയാനാകും. ഡ്രൈവറെ കൂടാതെ രണ്ട് യാത്രക്കാരെയാണ് അനുവദിക്കുക. മുന്‍ സീറ്റില്‍ യാത്ര ഡ്രൈവര്‍ക്ക് മാത്രമാണ് യാത്രാനുമതി. യാത്രക്കാര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. എയര്‍ കണ്ടീഷന്‍ ഉപയോഗിക്കാനും പാടില്ല. അതേ സമയം ഡ്രൈവര്‍ക്ക് മാസ്‌കിനൊപ്പം ഗ്ലൗസും നിര്‍ബന്ധമാണ്.

Next Story

RELATED STORIES

Share it