Kerala

ഫ്രീഡം ക്വിസ് :വിജയിക്കുള്ള ഉപഹാരം സമ്മാനിച്ചു

രാജ്യത്തിന് വേണ്ടി പോരാടി ജീവന്‍ ത്യജിച്ച ധീരദേശാഭിമാനികളെ ഫാസിസ്റ്റ് ഭരണകൂടം ചരിത്രത്തില്‍ നിന്ന് മായ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ആ പോരാളികളുടെ പോരാട്ട വീര്യം പുതു തലമുറക്ക് പകര്‍ന്ന് നല്‍കല്‍ നമ്മുടെ ഉത്തരവാദിത്വമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍.

ഫ്രീഡം ക്വിസ് :വിജയിക്കുള്ള ഉപഹാരം സമ്മാനിച്ചു
X

പെരുമ്പാവൂര്‍: രാജ്യത്തിന് വേണ്ടി പോരാടി ജീവന്‍ ത്യജിച്ച ധീരദേശാഭിമാനികളെ ഫാസിസ്റ്റ് ഭരണകൂടം ചരിത്രത്തില്‍ നിന്ന് മായ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ആ പോരാളികളുടെ പോരാട്ട വീര്യം പുതു തലമുറക്ക് പകര്‍ന്ന് നല്‍കല്‍ നമ്മുടെ ഉത്തരവാദിത്വമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍.സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് തേജസ് ന്യൂസും ജൂനിയര്‍ ഫ്രന്റ്‌സ് കേരളയും സംയുക്തമായി നടത്തിയ 'ഫ്രീഡം ക്വിസ്' ഈ സന്ദേശമാണ് നമുക്ക് പകര്‍ന്ന് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഫ്രീസം ക്വിസി'ല്‍ ഒന്നാം സ്ഥാനം നേടിയ പെരുമ്പാവൂര്‍ സ്വദേശിനി സന്‍ഹ ഷിറിനുള്ള ഉപഹാരവും അദ്ദേഹം കൈമാറി.


പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി സഹൃദയ ലൈബ്രറിയില്‍ നടന്ന പരിപാടിയില്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി കെ സലീം, എന്‍ഡബ്യുഎഫ് സ്‌റ്റേറ്റ് കോഡിനേറ്റര്‍ കെ എസ് റഹീമ, ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് വാസിഖുല്‍ ഇസ്ലാം ് സംസാരിച്ചു. ജൂനിയര്‍ ഫ്രന്റ്‌സ് എറണാകുളം ജില്ലാ രക്ഷാധികാരി സി എം ഫസല്‍ സ്വഗതവും ജില്ലാ പ്രസിഡന്റ് നബീല്‍ സുല്‍ഫിക്കര്‍ നന്ദിയും പറഞ്ഞു.ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന കോഡിനേറ്റര്‍ റിയാസ് ആലപ്പുഴയുടെ നേതൃത്വം നല്‍കി.



Next Story

RELATED STORIES

Share it