Kerala

സ്വർണക്കടത്ത്: കസ്റ്റംസ് തെളിവുകൾ ഷാഫിയും അർജുനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതെന്ന് കോടതി

ഇന്ന് കസ്റ്റംസ് നൽകിയ കസ്റ്റഡി അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ഇതിൽ കോടതിയിൽ വിശദമായ വാദം നടന്നു.

സ്വർണക്കടത്ത്: കസ്റ്റംസ് തെളിവുകൾ ഷാഫിയും അർജുനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതെന്ന് കോടതി
X

കൊച്ചി: രാമനാട്ടുകര സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയും ടിപി വധക്കേസ് പ്രതിയായിരുന്ന മുഹമ്മദ് ഷാഫിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന് കോടതി. കസ്റ്റംസ് കഴിഞ്ഞ ദിവസം സമർപ്പിച്ച തെളിവുകളാണ് ഇരുവരും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. അതേസമയം, അർജുനെ കസ്റ്റഡിയിൽ വാങ്ങാനുള്ള കസ്റ്റംസ് അപേക്ഷ കോടതി വീണ്ടും തള്ളി. ജയിലിലെത്തി ചോദ്യം ചെയ്യാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

ഇന്ന് കസ്റ്റംസ് നൽകിയ കസ്റ്റഡി അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ഇതിൽ കോടതിയിൽ വിശദമായ വാദം നടന്നു. തുടർന്ന് നടത്തിയ ഉത്തരവിലാണ് കോടതി ഷാഫിയും അർജുനും തമ്മിലുള്ള ബന്ധം വ്യക്തമാക്കിയത്.

കേസിൽ ചോദ്യം ചെയ്യാനിരിക്കുന്ന ഷാഫി പന്ത്രണ്ടുവർഷം കടിന തടവുശിക്ഷ അനുഭവിച്ചയാളാണ്. ടിപി വധം ഉൾപ്പെടെയുള്ള വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയാണ്. ഇയാളുമായി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിക്ക് അടുത്ത ബന്ധമുണ്ടെന്നു വ്യക്തമാക്കുന്ന തെളിവുകൾ കസ്റ്റംസ് ഹാജരാക്കിയിട്ടുണ്ടെന്നാണ് കോടതി അറിയിച്ചത്. മുദ്രവച്ച കവറിലാണ് കസ്റ്റംസ് കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കോടതിയിൽ സമർപ്പിച്ചത്. എന്തു തെളിവുകളാണ് കസ്റ്റംസ് സമർപ്പിച്ചതെന്നതിനെക്കുറിച്ച് വ്യക്തതയില്ല.

ഷാഫിയുടെ വീട് റെയ്ഡ് ചെയ്ത സമയത്ത് കണ്ടെടുത്ത വിവരങ്ങളാണ് കോടതിക്ക് കൈമാറിയതെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന വിവരം. ഇതിനൊപ്പം അർജുന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ഇവിടെനിന്നു കണ്ടെടുത്ത തെളിവുകളും കസ്റ്റംസ് കോടതിക്ക് കൈമാറിയിട്ടുണ്ട്. ഇതുരണ്ടും പരിശോധിച്ച ശേഷമാണ് ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന തരത്തിലുള്ള നിഗമനത്തിൽ കോടതിയെത്തിയതെന്നാണ് മനസിലാകുന്നത്.

Next Story

RELATED STORIES

Share it