Kerala

ചാലക്കുടിയില്‍ രണ്ടു കിലോ കഞ്ചാവുമായി രണ്ടു പേരെ എക്‌സൈസ് റേഞ്ച് പാര്‍ട്ടി പിടികൂടി

ചാലക്കുടി മെലൂര്‍ കൂവക്കാട്ടുകുന്ന് സ്വദേശി ചെമ്മീന്നാട്ടില്‍ 12 ഓളം ക്രിമിനല്‍ കേസിലെ പ്രതിയായ കോക്കാന്‍ സുബി എന്ന് വിളിക്കുന്ന സുബീഷ് (40), മേലൂര്‍ കൂവകാട്ടുകുന്ന് ദേശത്തു പോക്കാടന്‍ ശ്രീകാന്ദ് (46) എന്നിവരെയാണ് രണ്ട് കിലോ കഞ്ചാവുമായി ചാലക്കുടി എക്‌സൈസ് പിടികൂടിയത്.

ചാലക്കുടിയില്‍ രണ്ടു കിലോ കഞ്ചാവുമായി രണ്ടു പേരെ എക്‌സൈസ് റേഞ്ച് പാര്‍ട്ടി പിടികൂടി
X

മാള: മയക്കുമരുന്നിനെതിരേ കേരള എക്‌സൈസ് വകുപ്പിന്റെ പുതിയ പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി സമൂഹമാധ്യമം വഴി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി മേലൂരില്‍ നിന്നും രണ്ടുപേരെ ചാലക്കുടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജുദാസിന്റെ നേതൃത്വത്തിലുള്ള റേഞ്ച് പാര്‍ട്ടി പിടികൂടി. ചാലക്കുടി മെലൂര്‍ കൂവക്കാട്ടുകുന്ന് സ്വദേശി ചെമ്മീന്നാട്ടില്‍ 12 ഓളം ക്രിമിനല്‍ കേസിലെ പ്രതിയായ കോക്കാന്‍ സുബി എന്ന് വിളിക്കുന്ന സുബീഷ് (40), മേലൂര്‍ കൂവകാട്ടുകുന്ന് ദേശത്തു പോക്കാടന്‍ ശ്രീകാന്ദ് (46) എന്നിവരെയാണ് രണ്ട് കിലോ കഞ്ചാവുമായി ചാലക്കുടി എക്‌സൈസ് പിടികൂടിയത്.

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മയക്കു മരുന്ന് പിടികൂടുന്നതിന് രൂപീകരിച്ച ഷാഡോ ടീമിന് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമം വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേലൂര്‍ ഭാഗങ്ങളില്‍ നടത്തിയ രഹസ്യ അന്വേഷണത്തിന്റെ ഭാഗമായി രണ്ടുകിലോ കഞ്ചാവുമായാണ് പ്രതികളെ പിടികൂടിയത്. തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് അതിന്റെ മറവില്‍ ആണ് പ്രതികള്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. തോട്ടങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് തോട്ടം മേഖല കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വില്പനക്കായി കൊണ്ടുപോയിരുന്ന രണ്ടുകിലോ കഞ്ചാവ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം എറണാകുളത്ത് എത്തിച്ച കഞ്ചാവ് അവിടെ നിന്നും കാര്‍ മാര്‍ഗം തോട്ടങ്ങളില്‍ എത്തിച്ച് ആവശ്യക്കാര്‍ക്ക് ബൈക്കില്‍ എത്തിച്ചു കൊടുക്കുന്നതാണ് പ്രതികളുടെ രീതി. ഒന്നാം പ്രതി സുബീഷ് വധശ്രമം, ചാരായം വാറ്റ്, കഞ്ചാവ് വില്പന തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാവുകയും നിലവില്‍ എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി തോട്ടങ്ങള്‍ വാടകക്ക് എടുത്തു നല്ല രീതിയില്‍ ജീവിക്കുന്നു എന്ന ധാരണ പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കി ജീവിച്ചു വരികയും തോട്ടങ്ങളുടെ മറവില്‍ വന്‍തോതില്‍ കഞ്ചാവ് സംഭരണവും വിതരണം നടത്തുകയും ആണ് ചെയ്തിരുന്നത്.

ഇത്തരത്തില്‍ പാട്ടത്തിന് കൊടുത്തിട്ടുള്ള തോട്ടങ്ങള്‍ കേന്ദ്രീകരിച്ചും രണ്ടാം പ്രതി ശ്രീകാന്ദ് വിനോദ സഞ്ചാര മേഖലകളില്‍ ഷെഫ് ആയി പ്രവര്‍ത്തിച്ചും ആയ സ്ഥലങ്ങളില്‍ വരുന്ന വിനോദസഞ്ചരികള്‍ക്ക് കഞ്ചാവ് വിതരണം നടത്തുന്ന ആളാണെന്ന് എക്‌സൈസിന് വിവരം ലഭിച്ചു. ആ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എക്‌സൈസ് തീരുമാനിച്ചു. പിടികൂടിയ കഞ്ചാവ് പൊതികളാക്കി ചില്ലറവ്യപരം നടത്തിയാല്‍ 200000 (രണ്ടുലക്ഷം) രൂപ ലഭിക്കും എന്ന് പ്രതികള്‍ പറഞ്ഞു. ചാലക്കുടി റേഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിന്റോ ജോണ്‍, പ്രിവന്റിവ് ഓഫീസര്‍ മാരായ സതീഷ്‌കുമാര്‍, പ്രിന്‍സ്, മാധ്യമേഖല എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാര്‍ഡ് അംഗം കൃഷ്ണ പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബെന്നി, ബിബിന്‍ വിന്‍സെന്റ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സിജി, െ്രെഡവര്‍ ഷൈജു എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it